എടൂർ ∙ എടൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽനിന്ന് ചെമ്പേരി ലൂർദ് മാതാ ബസലിക്കയിലേക്കുള്ള 2 -ാമത് മരിയൻ തീർഥാടനം ഡിസംബർ 5, 6 തീയതികളിൽ നടക്കും. ഫൊറോനയിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ എടൂർ സെന്റ് മേരീസ് ഫൊറോന കൗൺസിൽ യോഗം തീരുമാനിച്ചു.
ആയിരക്കണക്കിനു വിശ്വാസികൾ 30 കിലോമീറ്റർ ദൂരം കാൽനടയായി നടത്തുന്ന മരിയൻ തീർഥാടന യാത്രയ്ക്ക് മുന്നോടിയായി 5ന് എടൂരിൽ മരിയൻ സന്ധ്യയും നടക്കും.
ജപമാല റാലിയായി എടൂരിൽനിന്ന് തീർഥാടനയാത്ര തുടങ്ങും. ഉളിക്കല്ലിൽവച്ച് കുന്നോത്ത്, നെല്ലിക്കാംപൊയിൽ, മണിക്കടവ് ഫൊറോനകളിൽനിന്നുള്ള വിശ്വാസി സംഘങ്ങളുമായി ചേരും.
6ന് പുലർച്ചെ 2.15ന് ചെമ്പേരി എൻജിനീയറിങ് കോളജിൽ എത്തിയശേഷം ബസിലിക്കയിലേക്കു യാത്ര തുടരും. 3.30 ന് ചെമ്പേരി ബസിലിക്കയിൽ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിൽ നടക്കുന്ന കുർബാനയോടെ സമാപനം.
എടൂരിൽ ഫൊറോന കൗൺസിൽ യോഗം അതിരൂപതാ ചാൻസലർ ഫാ.ഡോ.ജോസഫ് മുട്ടത്തുകുന്നേൽ ഉദ്ഘാടനം ചെയ്തു.
എടൂർ സെന്റ് മേരീസ് ഫൊറോന ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന ദേവാലയം വികാരി ഫാ. തോമസ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് മാത്തുക്കുട്ടി പന്തപ്ലാക്കൽ, സെക്രട്ടറി വിപിൻ തോമസ്, ഇടവക വികാരിമാരായ ഫാ.
കുര്യാക്കോസ് കളരിക്കൽ (കരിക്കോട്ടക്കരി), ഫാ. മാർട്ടിൻ കിഴക്കേത്തലയ്ക്കൽ (വെളിമാനം), ഫാ.
പോൾ ചക്കാനിക്കുന്നേൽ (എടപ്പുഴ), ഫാ. സുനിൽ തോമസ് (ഉരുപ്പുംകുറ്റി), ഫാ.
ജിന്റോ മൂന്നാനാൽ (ചെടിക്കുളം), ഫാ. മനോജ് കൊച്ചുപുരയ്ക്കൽ (മാങ്ങോട്), ഫാ.
അലക്സ് നിരപ്പേൽ (കീഴ്പ്പള്ളി), ഫാ. മാർട്ടിൻ (വട്ട്യറ), ഫാ.
ചാക്കോ കളപ്പുരയ്ക്കൽ (അസിസ്റ്റന്റ് വികാരി, കരിക്കോട്ടക്കരി), ഫാ. അഭിലാഷ് ചെല്ലംങ്കോട്ട് (എടൂർ അസിസ്റ്റന്റ് വികാരി), എടൂർ കോഓർഡിനേറ്റർ സി.ജെ.ജോസഫ് ചെമ്പോത്തനാടിയിൽ എന്നിവർ പ്രസംഗിച്ചു.
റീജൻതല ഫൊറോന വികാരിമാരുടെ സംഗമത്തിൽ ഫാ.
തോമസ് വടക്കേമുറിയിൽ (എടൂർ), ഫാ. ജോസഫ് കാവനാടിയിൽ (നെല്ലിക്കാംപൊയിൽ), ഫാ.
പയസ് പടിഞ്ഞാറെമുറിയിൽ (മണിക്കടവ്), ഫാ. സെബാസ്റ്റ്യൻ മുക്കിലക്കാട്ട് (കുന്നോത്ത്) എന്നിവർ പങ്കെടുത്തു.
ഒരുക്കങ്ങൾ അവലോകനം ചെയ്യാൻ 24ന് 4ന് വീണ്ടും ഫൊറോന കൗൺസിൽ യോഗം ചേരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

