കോഴിക്കോട്∙ പട്ടാളത്തിൽ തുടർന്നാൽ സിനിമ ചെയ്യാൻ കഴിയില്ലെന്നു പേടിച്ച് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ യുവാവ്. നാട്ടിലെ യുപിസ്കൂളിൽ അധ്യാപകനായി ചേർന്നു.
അച്ഛനും അമ്മയും ചേട്ടനും ചേച്ചിയുമൊക്കെ നൽകിയ പണവുമായി സിനിമ പിടിക്കാനിറങ്ങി. ഒരു കൂട്ടം കൂട്ടുകാർ കൂടെ നിന്നു.
അങ്ങനെ പിറന്ന സിനിമ ഇത്തവണ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. വിഷ്ണു ബി.ബീന സംവിധാനം ചെയ്ത ‘ചാവു കല്യാണം’ എന്ന സിനിമ ഐഎഫ്എഫ്കെയിലെ മലയാളം സിനിമ ടുഡേ വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്.
എലത്തൂർ ചെട്ടികുളം പാലാട്ടുവയലിൽ പി.ബാബുവിന്റെയും എ.
ബീനയുടെയും മകനായ വിഷ്ണുവിന് കുട്ടിക്കാലം തൊട്ട് സിനിമയായിരുന്നു ആഗ്രഹം. പട്ടാളത്തിലെ ജോലി മതിയാക്കി തിരികെ നാട്ടിലെത്തിയ ശേഷം ചാലക്കുടി ഡിവൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിഷ്വൽ കമ്യൂണിക്കേഷൻനിൽ ബിരുദം നേടി.
മൂന്നു വർഷം മുൻപാണ് മായനാട് എയുപി സ്കൂളിൽ അധ്യാപകനായി ചേർന്നത്. കൂട്ടുകാർക്കൊപ്പം ഏതാനും ഹ്രസ്വസിനിമകൾ ചെയ്തു പഠിച്ചു.
തുടർന്നാണ് സ്വർണം പണയം വച്ചും കൂട്ടുകാരിൽനിന്ന് പിരിച്ചുമൊക്കെ ‘ക്രൗഡ് ഫണ്ടിങ്ങി’ലൂടെ പണം കണ്ടെത്തിയത്. ഫാമിലി പ്രൊഡക്ഷൻസ് എന്ന കമ്പനിയുടെ പേരിൽ വിഷ്ണുവിന്റെ അമ്മയുടെ സഹോദരി അജിത ജയചന്ദ്രനാണ് നിർമാതാവ്.
കോഴിക്കോട്ടെ ഒരു ഗ്രാമത്തിലെ മരണവീട്ടിൽ നടക്കുന്ന സംഭവങ്ങളാണ് ചാവു കല്യാണം അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ കഥയും തിരക്കഥയും വിഷ്ണുവാണ്. ചിത്രം പൂർണമായും ചിത്രീകരിച്ചത് ചേളന്നൂരിന് അടുത്ത് പട്ടർപാലം ഗ്രാമത്തിലാണ്.
കമ്യൂണിസ്റ്റ് പച്ച എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിധീഷ് ഭാസ്കർ, അഭിമൽ ദിനേശ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. വിഷ്ണുവിന്റെ സുഹൃത്തും കൊൽക്കത്ത എസ്ആർഎഫ്ടിഐഐയിലെ വിദ്യാർഥിയുമായ ശ്രീഹരി രാധാകൃഷ്ണനാണ് ഛായാഗ്രഹണം. എസ്ആർഎഫ്ടിഐഐയിലെ ഹൃദ്യ രവീന്ദ്രനാണ് സിങ്ക് സൗണ്ട് ഒരുക്കിയത്.
നിതിൻ ജോർജാണ് ശബ്ദസംവിധാനം. ക്യാമറയ്ക്കു മുന്നിലും പിന്നിലുമായി 36 പുതുമുഖങ്ങളാണ് ‘ചാവുകല്യാണ’ത്തിലുള്ളത്.
ഒടിടി റിലീസിനു വേണ്ട സാങ്കേതിക മികവ് പുലർത്തിയാണ് ചിത്രം പൂർത്തിയാക്കിയത്.
വളരെ ചുരുങ്ങിയ ചെലവിൽ നിർമിച്ച ചിത്രത്തിന്റെ ചിത്രീകരണം കയ്യിൽ പണം വരുന്നതിനനുസരിച്ചാണ് പൂർത്തിയാക്കിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

