കാസർകോട് ∙ റെയിൽവേ സ്റ്റേഷൻ – കറന്തക്കാട് – മധൂർ റൂട്ടിൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയാത്ത സാഹചര്യത്തിൽ ഡിസംബർ ഒന്നു മുതൽ സ്വകാര്യ ബസുകൾ ടൗണിലേക്കുള്ള ട്രിപ് നിർത്തിവയ്ക്കുമെന്ന് ഉടമകൾ. പഴയ ബസ് സ്റ്റാൻഡിൽ വരുന്ന വാഹനങ്ങൾ ഇവിടെനിന്നു തന്നെ തിരിച്ചു പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകും. പൊതുമരാമത്ത് വകുപ്പ് റോഡ് ടാറിങ് ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പണി തീർന്നില്ല.
പല തവണ പരാതികൾ നൽകിയിട്ടും മഴയുടെ കാരണം ഉന്നയിച്ച് പണി നീട്ടുകയാണ്.
റോഡ് തകർന്നതു മൂലം കുഴിയിൽ വീഴുന്ന വാഹനങ്ങൾ വളരെ പതിയെ പോകുന്നതിനാൽ സദാ സമയം റോഡ് ബ്ലോക്ക് ആണ്. സമയക്രമം പാലിച്ച് സർവീസ് നടത്തുന്ന ബസുകളുടെ ട്രിപ്പുകൾ കട്ട് ചെയ്യേണ്ടി വരുന്നു.
വലിയ സാമ്പത്തിക നഷ്ടമാണ് ഇതുമൂലം ഉണ്ടാകുന്നതെന്ന് ഉടമകൾ പറയുന്നു.
ബസുകൾ പഴയ ബസ് സ്റ്റാൻഡിലേക്കു വന്ന് താലൂക്ക് ഓഫിസ് പരിസരം വഴി ചുറ്റി പോകുന്നതു മൂലം ബ്ലോക്ക് ആയി ട്രിപ് കട്ട് ആകുന്ന അവസ്ഥ വരുന്നതിനാൽ പഴയ ബസ് സ്റ്റാൻഡിൽ ട്രിപ്പുകൾ തന്നെ നിർത്തി വയ്ക്കേണ്ട അവസ്ഥയാണ്.
30 നു മുൻപ് റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് ഉടമകൾ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

