മുംബൈ∙ ഡിജിറ്റൽ ഗോൾഡിനെ (ഇ–ഗോൾഡ്) നിയന്ത്രിക്കാനില്ലെന്നും ഇത് സെബിയുടെ പരിധിയിൽ വരുന്ന നിക്ഷേപ ഉൽപന്നമല്ലെന്നും വ്യക്തമാക്കി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ.
നിലവിലെ സാഹചര്യത്തിൽ ഇതിൽ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മ്യൂച്വൽ ഫണ്ടുകളും മറ്റും നൽകുന്ന ഗോൾഡ് ഇടിഎഫുകൾ സെബിയുടെ നിയന്ത്രണത്തിലുള്ളതാണെന്നും ഇവയ്ക്ക് സെബിയുടെ നിയമങ്ങൾ ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മേഖലയിലെ സ്ഥാപനങ്ങൾ ഡിജിറ്റൽ ഗോൾഡ് നിക്ഷേപങ്ങളെ സെബിയുടെ നിയന്ത്രണത്തിലാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് സെബി ചെയർമാന്റെ വിശദീകരണം.
ഡിജിറ്റൽ ഗോൾഡ് നിക്ഷേപം സെബിയുടെ ചട്ടക്കൂടിനുള്ളിൽ വരില്ലെന്നും നിക്ഷേപകർ കരുതിയിരിക്കണമെന്നും വ്യക്തമാക്കി സെബി ഈ മാസം 8ന് സർക്കുലർ ഇറക്കിയിരുന്നു. തുടർന്ന് കമ്പനികൾ സ്വയം നിയന്ത്രണ സംവിധാനം കൊണ്ടുവരാൻ ധാരണയായിരുന്നു.
ഡിജിറ്റൽ സ്വർണം സെബിയുടെ ചട്ടക്കൂടിലേക്കു കൊണ്ടുവരാനായില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ സമീപിക്കാനും കമ്പനികൾ തീരുമാനിച്ചിട്ടുണ്ട്. സ്വർണവില കുതിച്ചുകയറിയപ്പോൾ പലരും തുടങ്ങിയ നിക്ഷേപ മാർഗമാണ് ‘ഡിജിറ്റൽ ഗോൾഡ്’.
ദിവസം ഒരു രൂപ കൊടുത്തു വരെ ഡിജിറ്റലായി സ്വർണം വാങ്ങാമെന്നതാണു പ്രത്യേകത. ഒരു ഗ്രാമിന്റെ വളരെ ചെറിയ അംശങ്ങളായാണു സ്വർണം വാങ്ങുന്നത്. യുപിഐ വഴിയുള്ള ഡിജിറ്റൽ ഗോൾഡ് പർച്ചേസാണ് ഏറ്റവും അധികമായി നടക്കുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

