നടുവണ്ണൂർ ∙ സംസ്ഥാനപാതയിൽ സ്ഥിരം അപകട മേഖലയായ ജവാൻ ഷൈജു സ്മാരക ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തെ എസ് വളവിൽ റോഡരികിൽ കൂട്ടിയിട്ട
മരത്തടികൾ മാറ്റാത്തത് അപകട കെണിയാകുന്നു.
ഇവിടെ വാഹന അപകടം കുറയ്ക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങൾ നടത്തുന്നതിനായി പൊതുമരാമത്ത് വകുപ്പ് മുറിച്ചു മാറ്റിയ വലിയ മരത്തിന്റെ തടികളാണിത്.
മരം മുറിച്ചിട്ട് മൂന്നു മാസത്തിലേറെയായെങ്കിലും റോഡരികിൽ നിന്ന് ഇതുവരെ നീക്കം ചെയ്തിട്ടില്ല. പേരാമ്പ്ര ഭാഗത്തേക്കുള്ള യാത്രക്കാർ ബസ് കാത്തു നിൽക്കുന്ന സ്ഥലത്താണ് മരക്കഷണങ്ങൾ ഉള്ളത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ യാത്രക്കാർക്ക് ബസിൽ കയറുന്നതിനും ഇറങ്ങുന്നതിനും ഇവ തടസ്സമാകുന്നുണ്ട്. ഇത് മിക്കപ്പോഴും വളവിൽ ഗതാഗത തടസ്സത്തിനു അപകടത്തിനും ഇടയാക്കുന്നുണ്ട്.
വ്യത്യസ്ത അപകടങ്ങളിൽ 6 പേരുടെ ജീവൻ നഷ്ടപ്പെട്ട
മേഖലയാണിത്. ഇനിയും അപകട
മരണം ആവർത്തിക്കാതിരിക്കാൻ നാട്ടുകാർ നിരന്തരം അധികൃതരുടെ ശ്രദ്ധയിൽ എത്തിച്ചപ്പോഴാണു പൊതുമരാമത്ത് വകുപ്പ് സുരക്ഷാ ക്രമീകരണം നടത്തുന്നതിനു പദ്ധതി തയാറാക്കിയത്. വളവ് നിവർത്തുന്നതിനു സമീപത്തെ കുടുംബം സ്ഥലം സൗജന്യമായി വിട്ടു നൽകിയിരുന്നു.
വളവിനു ഇരുവശത്തും ഓട പണിത് സ്ലാബിട്ട് നടപ്പാത ഒരുക്കിയിട്ടുണ്ട്.
മുന്നറിയിപ്പ് ബോർഡുകളും റിഫ്ലക്ടറുകളും സ്ഥാപിക്കാനുണ്ട്. മരത്തടികൾ ഉടൻ നീക്കം ചെയ്ത് റോഡ് സുരക്ഷാ നടപടികൾ ഉടൻ പൂർത്തീകരിക്കണമെന്നു ജവാൻ ഷൈജു സ്മാരക ബസ് കാത്തിരിപ്പു കേന്ദ്രം സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ബാലകൃഷ്ണൻ വിഷ്ണോത്ത് അധ്യക്ഷത വഹിച്ചു.
മേജർ സേതുമാധവൻ അമ്പാടി, യു.വി.ഗംഗാധരൻ നായർ, റജിലേഷ് നള്ളിയിൽ, കെ.കെ.അഭയൻ, മുഹമ്മദ് റജീഷ്, റിഷാദ് വെങ്ങപ്പറ്റ, കെ.അപ്പുക്കുട്ടൻ, അസൻകുട്ടി ലൗഡെയ്ൻ എന്നിവർ പ്രസംഗിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

