നിലയ്ക്കൽ ∙ ബേസ് ക്യാംപിൽ ഡ്യൂട്ടി നോക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കു അനുവദിച്ച ക്വാട്ടേഴ്സുകളിലെ താമസം ദുരിതപൂർണം. അച്ചടക്ക നടപടി ഭയന്ന് പരസ്യ പ്രതികരണവുമായി ആരും രംഗത്ത് വരുന്നില്ലെങ്കിലും ഷെഡുകളിൽ കിടന്ന് നേരംവെളുപ്പിക്കുന്നത് ഓർക്കാൻ കൂടി കഴിയാത്ത സാഹചര്യമെന്നു ഉദ്യോഗസ്ഥർ.
ഉദ്യോഗസ്ഥർക്കു താമസിക്കാൻ ഇരുമ്പ് കണ്ടെയ്നറിൽ തീർത്ത കുറെ താൽക്കാലിക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഇതിനുള്ളിൽ ഒരുവിധം കഴിഞ്ഞ് കൂടാം. എന്നാൽ ജിഐ ഷീറ്റിൽ ഒരുക്കിയിട്ടുള്ള ഷെഡുകളിലെ താമസം പ്രയാസം നിറഞ്ഞതാണ്. മഴയുള്ളപ്പോൾ ഷെഡിനു മുകളിൽ വെള്ളം വീഴുന്ന ശബ്ദം അസഹനീയമാണ്.
വെയിലാണെങ്കിലോ ചൂട് കാരണം ഇതിനുള്ളിൽ ഇരിക്കാൻപോലും സാധിക്കില്ല. ഫാനുണ്ടെങ്കിലും ചൂട് കാറ്റാണ് അടിക്കുന്നത്.
രാത്രിയിലെ തണുപ്പും അതികഠിനം.
ളാഹ മുതൽ ചാലക്കയം വരെയും നിലയ്ക്കൽ ബേസ് ക്യാംപിലും കണമല മുതൽ ഇലവുങ്കൽ വരെയുമായി 726 പൊലീസ് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിക്കുള്ളത്. ഇവർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ പലതും ദയനീയമാണ്. കടുത്ത മഴയും വെയിലും തണുപ്പും അവഗണിച്ചു ഡ്യൂട്ടി നോക്കി എത്തുന്നവർക്കു താമസിക്കുന്നതിനു മെച്ചപ്പെട്ട
സൗകര്യങ്ങൾ ഒരുക്കേണ്ട ചുമതല ദേവസ്വം ബോർഡിനാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

