കോട്ടയം ∙ ഒരു കുടുംബത്തിലെ 3 വ്യത്യസ്ത തലമുറയിൽനിന്നുള്ള ഗായകർ സംഗീതത്തിൽ അപൂർവനേട്ടം കൈവരിച്ചു. ലണ്ടനിലെ ട്രിനിറ്റി കോളജ് നടത്തിയ ഗ്രേഡഡ് പ്രാക്ടിക്കൽ സംഗീതപരീക്ഷയിൽ ഒരേ ദിവസം പങ്കെടുത്ത് ഉന്നതവിജയം നേടിയാണു തൊടുപുഴ കൊച്ചുവീട്ടിൽ കെ.ജി.മാമ്മൻ (65), മകൾ ജെനു മാമ്മൻ (38), കൊച്ചുമകളായ ഹന്ന ദീപു (10) എന്നിവർ ചരിത്രനേട്ടം കൈവരിച്ചത്.
കോളജിന്റെ കേരളത്തിലെ ഔദ്യോഗിക പരീക്ഷാകേന്ദ്രമായ കോട്ടയത്തെ ഹാർപ് എൻ ലൈർ സംഗീത അക്കാദമിയാണ് ഇവരുടെ നേട്ടത്തിനു വേദിയൊരുക്കിയത്.
പ്രാക്ടിക്കൽ പരീക്ഷയുടെ മേൽനോട്ടത്തിനായി ലണ്ടനിൽനിന്നെത്തിയ മൈക്കിൾ ന്യൂമാൻ കെ.ജി.മാമ്മനെയും കുടുംബാംഗങ്ങളെയും അഭിനന്ദിച്ചു. പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിൽ മൂവരും മികച്ച ഗ്രേഡിൽ വിജയിച്ചു.
അധ്യാപകരായ വരുൺ മാത്യു ഇടിക്കുള, ശ്രുതി അക്ക ജോൺ എന്നിവരുടെ ശിക്ഷണത്തിലാണു പരിശീലനം നടത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

