കട്ടപ്പന ∙ റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ സഫാനിയ ബോക്സിങ് പ്രമോഷൻ സംഘടിപ്പിക്കുന്ന ദേശീയതല ബോക്സിങ് മത്സരം ഡിസംബർ 12നു പുളിയൻമല ക്രൈസ്റ്റ് കോളജിൽ നടക്കും. ലോക ബോക്സിങ് കൗൺസിലിന്റെയും ഇന്ത്യൻ ബോക്സിങ് കൗൺസിലിന്റെയും അംഗീകാരത്തോടെ നടത്തുന്ന മത്സരത്തിൽ രാജ്യത്തെ മുൻനിര ബോക്സിങ് ചാംപ്യന്മാർ അണിനിരക്കും.
30 താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
യുവജനങ്ങളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം ചെറുക്കാനും കായിക വിനോദങ്ങളിൽ നിന്നാണ് യഥാർഥ ലഹരി കിട്ടുന്നതെന്ന സന്ദേശം പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടാതെ ജില്ലയിൽ ബോക്സിങ് മത്സരങ്ങളിലൂടെ ദേശീയ, രാജ്യാന്തര മെഡലുകൾ എത്തിക്കുക എന്നതും ലക്ഷ്യമിടുന്നു.
റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ ഹാർമണി യൂത്ത് സർവീസ് പ്രോജക്ടിൽ ഉൾപ്പെടുത്തിയാണ് മത്സരം സംഘടിപ്പിക്കുന്നത്.
11നു വൈകിട്ട് 5ന് ബോക്സിങ് ഫെയ്സ് ഓഫ് നടക്കും. 12ന് ഉച്ചകഴിഞ്ഞ് 3നു മത്സരം ആരംഭിക്കും.
2000 പേർക്കാണ് മത്സരം കാണാൻ അവസരം. കാണികൾക്ക് സൗജന്യ പ്രവേശന പാസ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകരായ ടി.എ.വിനോദ്കുമാർ, അജോ ഏബ്രഹാം, ജോൺസൺ എന്നിവർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

