ആലപ്പുഴ ∙ സർക്കാരിനെതിരെയുള്ള സമരങ്ങളിൽ പൊലീസ് മർദനമേറ്റുവാങ്ങിയ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി.പ്രവീണിനും കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസിനും തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റില്ല. പ്രവീണിനെ ജില്ലാ പഞ്ചായത്തിലെ അമ്പലപ്പുഴ ഡിവിഷനിലും തോമസിനെ മാരാരിക്കുളം ഡിവിഷനിലുമാണു പരിഗണിച്ചിരുന്നത്. പോഷകസംഘടനകളുടെ ജില്ലാ പ്രസിഡന്റുമാർ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നു കോൺഗ്രസിന്റെ ജില്ലാ കോർ കമ്മിറ്റിയിൽ മുതിർന്ന നേതാക്കൾ നിർദേശിച്ചെങ്കിലും സ്ഥാനാർഥി നിർണയം പൂർത്തിയായപ്പോൾ യൂത്ത് കോൺഗ്രസ്, കെഎസ്യു ജില്ലാ പ്രസിഡന്റുമാർ പട്ടികയ്ക്കു പുറത്തായി.
പ്രവീണിനെ പരിഗണിച്ചിരുന്ന അമ്പലപ്പുഴ സീറ്റിൽ ദിവസങ്ങൾ നീണ്ട
ചർച്ചയ്ക്കൊടുവിൽ ഇന്നലെ രാവിലെയാണു സ്ഥാനാർഥിയെ തീരുമാനിച്ചത്. തോമസിനെ ആദ്യം മാരാരിക്കുളം സ്ഥാനാർഥിയായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് സാമുദായിക സന്തുലനം ചൂണ്ടിക്കാട്ടി പിൻമാറാൻ ആവശ്യപ്പെടുകയായിരുന്നു. നവകേരള യാത്രയിൽ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിനു മുന്നിൽ പ്രതിഷേധിച്ച തോമസിനെ മുഖ്യമന്ത്രിയുടെ ഗൺമാനും അകമ്പടിസേനയും ചേർന്നു ക്രൂരമായി മർദിച്ചിരുന്നു.
ലാത്തികൊണ്ട് തലയ്ക്കടിയേറ്റ തോമസ് ഏറെനാൾ ചികിത്സയിലായിരുന്നു.
യൂത്ത് കോൺഗ്രസ് നടത്തിയ ഒട്ടേറെ സമരങ്ങളിൽ പ്രവീണിനു ക്രൂരമായ പൊലീസ് മർദനമേറ്റിരുന്നു. 2024 ജനുവരി 15ന് യൂത്ത് കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചിനിടെയുണ്ടായ പൊലീസ് മർദനത്തിൽ തലയ്ക്കു പരുക്കേറ്റ് രണ്ടാഴ്ചയോളം ആശുപത്രിയിൽ കഴിഞ്ഞു.
സർക്കാർ വിരുദ്ധ സമരങ്ങൾക്കു നേതൃത്വം നൽകിയ ഇരുവരും മത്സരിക്കുന്നതു തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നു കഴിഞ്ഞദിവസം കോർ കമ്മിറ്റിയിൽ നേതാക്കൾ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
‘‘ പൊലീസിൽ നിന്നു കിട്ടിയ അടിയേക്കാൾ വേദന തോന്നുന്ന നീതിയില്ലാത്ത തീരുമാനം വരുമ്പോൾ, കോൺഗ്രസ് പാർട്ടിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മത്സ്യത്തൊഴിലാളിയായ ഒരച്ഛനും മകനും തീർത്തും നിസ്സഹായരാണ്’ എന്നു സീറ്റില്ലെന്ന തീരുമാനമറിഞ്ഞപ്പോൾ എം.പി.പ്രവീൺ സമൂഹമാധ്യമത്തിൽ കുറിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

