കണ്ണൂർ ∙ പരസ്പരം വീറോടെ മത്സരിക്കുമ്പോഴും വേദിക്കു പുറത്തു കുട്ടികളുടെ സൗഹൃദക്കാഴ്ചകളായിരുന്നു എങ്ങും. കലോത്സവം സമാപനത്തോട് അടുക്കുമ്പോൾ കപ്പിലേക്കുള്ള ‘ആരോ’ തൊടുത്തുവിട്ട് കണ്ണൂർ നോർത്ത് ഉപജില്ല.
851 പോയിന്റുമായാണു മുന്നേറ്റം. മട്ടന്നൂർ (787), ഇരിട്ടി (763) ഉപജില്ലകളാണു രണ്ടും മൂന്നും സ്ഥാനത്ത്.
സ്കൂളുകളിൽ മമ്പറം എച്ച്എസ്എസാണു മുന്നിൽ.
321 പോയിന്റ്. 241 പോയിന്റുമായി കണ്ണൂർ സെന്റ് തെരേസാസ് എഐഎച്ച്എസ്എസ് രണ്ടാമതും. ഇന്ന് വഞ്ചിപ്പാട്ട്, നാടകം, സംഘഗാനം, കഥകളി സംഗീതം, മാപ്പിളപ്പാട്ട്, ചവിട്ടുനാടകം, നാദസ്വരം, വയലിൽ, ക്ലാരിനറ്റ്, ബ്യൂഗിൾ എന്നീ ഇനങ്ങളിൽ മത്സരം നടക്കും.
സമാപന സമ്മേളനം ഇന്നു വൈകിട്ട് നാലിനു സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻ രാജ് ഉദ്ഘാടനം ചെയ്യും.
ആരേലും വരുമോ വേദിയിലേക്ക്
കലോത്സവവേദികളിൽ നിന്നു തനതു കലാരൂപങ്ങളും ക്ഷേത്രകലകളും അന്യമാകുന്നു. ഹയർസെക്കൻഡറി ആൺകുട്ടികളുടെ കഥകളിയിൽ പങ്കെടുത്തത് ഒരാൾ മാത്രം.
ഹൈസ്കൂൾ, ഹയർസെക്കൻഡറി പെൺകുട്ടികളുടെ കഥകളിയിൽ മത്സരിച്ചതാകട്ടെ മൂന്നു പേർ വീതവും. ഹൈസ്കൂൾ ആൺകുട്ടികളുടെ കഥകളിയിൽ രണ്ടു മത്സരാർഥികളേ ഉണ്ടായിരുന്നുള്ളൂ.
പൂരോത്സവ നാളുകളിൽ ക്ഷേത്രങ്ങളിൽ അവതരിപ്പിക്കുന്ന പൂരക്കളിക്കായി എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി വേദിയിലെത്തിയത് ആകെ ആറു ടീമുകളാണ്.
ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ ഓട്ടൻതുള്ളലിൽ മൂന്നു പേർ മത്സരിച്ചപ്പോൾ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ എട്ടുപേർ മത്സരിച്ചു. ഹയർസെക്കൻഡറിയിൽ അഞ്ചുപേരുമുണ്ടായിരുന്നു.
ഹൈസ്കൂൾ വിഭാഗം നങ്ങ്യാർകൂത്തിൽ ആറു പേരും ഹയർസെക്കൻഡറി വിഭാഗത്തിൽ രണ്ടു പേരുമാണുമാണുണ്ടായിരുന്നത്. ഹൈസ്കൂൾ ചാക്യാർകൂത്തിലാകട്ടെ എണ്ണം നാലിലേക്കും ഹയർസെക്കൻഡറി വിഭാഗത്തിൽ മത്സരാർഥികളുടെ എണ്ണം രണ്ടിലേക്കും ചുരുങ്ങി.
അപ്പീലുകൾ 100
ജില്ലാ കലോത്സവം 4 ദിവസം പിന്നിട്ടപ്പോൾ അപ്പീലുകളുടെ എണ്ണം നൂറിലെത്തി.
5000 രൂപയാണ് ഒരു അപ്പീൽ സമർപ്പിക്കുന്നത്. നൃത്തഇനങ്ങളിലാണു കൂടുതൽ അപ്പീലുകളും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

