ബോവിക്കാനം ∙ തിരഞ്ഞെടുപ്പാവേശം യുവതയ്ക്കു മാത്രമുള്ളതല്ല… കൊടി പിടിച്ചും മുദ്രാവാക്യം വിളിച്ചും എല്ലാ പ്രായക്കാരും തങ്ങളുടെ രാഷ്ട്രീയബോധത്തിനൊപ്പം നിൽക്കുന്ന നാളുകൾ…. സ്വാതന്ത്ര്യ സമര സേനാനിയും കാടകം വനസത്യഗ്രഹ പോരാളിയുമായ നാരന്തട്ട
ഗാന്ധി രാമൻനായരുടെ മകളാണ് മുളിയാർ പുതിയവീട്ടിലെ കരിച്ചേരി നാരായണിയമ്മ. വയസ്സ് കഴിഞ്ഞ മാർച്ച് മാസത്തിൽ 100 കഴിഞ്ഞു.
നൂറാം വയസ്സിലും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് േഖപ്പെടുത്താനുള്ള തയാറെടുപ്പിലാണ് ഇവർ.
പ്രായം തളർത്തിയെങ്കിലും തിരഞ്ഞെടുപ്പിനെക്കുറിച്ച് പറയുമ്പോൾ പഴയ ആവേശം.
ഏകമകൻ മോഹൻകുമാർ നാരന്തട്ട ജോലി സംബന്ധമായി വിവിധ സ്ഥലങ്ങളിൽ താമസിക്കുമ്പോൾ കൊൽക്കത്ത, മംഗളൂരു, കോഴിക്കോട്, എറണാകുളം എന്നിങ്ങനെ പല സ്ഥലങ്ങളിൽ വോട്ട് രേഖപ്പെടുത്തിയ അനുഭവമുണ്ട്.
മുളിയാർ പഞ്ചായത്തിലെ 12 ാം വാർഡിലെ വോട്ടറാണ് ഇവർ. ഇതേ വാർഡിലെ പുതിയ വോട്ടറായ 19 വയസ്സുകാരി മാളവിക ഓമ്പയിൽ, നാരായണി അമ്മയുമായി തിരഞ്ഞെടുപ്പ് അനുഭവങ്ങളെ കുറിച്ചു സംവദിക്കുന്നു.
Qആദ്യമായി വോട്ടചെയ്തത് എപ്പോഴാണ്.
ആരാണ് അന്ന് വിജയിച്ചത്?. A1957 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് ആദ്യം വോട്ട് ചെയ്തത്.
കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായ എകെജിയും സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച ബി.അച്യുത ഷേണായിയും തമ്മിലാണ് മത്സരം. ബി.അച്യുത ഷേണായിക്കായിരുന്നു ഞാൻ വോട്ട് ചെയ്തത്.
എന്നാൽ, എകെജിയാണ് അന്നു പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. Qപഴയ കാലത്തെ തിരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെയായിരുന്നു?. Aഗൃഹനാഥൻ പറയുന്നആൾക്ക് വോട്ട് ചെയ്യുക എന്നതായിരുന്നു അന്നത്തെ സാമൂഹിക രീതി.
രാത്രി മെഗാഫോണിലൂടെ അനൗൺസ്മെന്റ് നടത്തും. ചൂട്ട് കത്തിച്ച് ജാഥയും നടത്താറുണ്ട്.
സ്ലിപ്പുമായി ഒരു കൂട്ടം ആളുകളാണ് അന്നു വീട്ടിലേക്കു വരാറ്. ഓരോ വീട്ടുകാരോടും അന്നത്തെ നാടിന്റെ സ്ഥിതി വിശദമായി ചർച്ച ചെയ്യുമായിരുന്നു.
Qതിരഞ്ഞെടുപ്പ് കാലത്ത് അന്നും രാഷ്ട്രീയപാർട്ടികൾ വാഗ്ദാനങ്ങൾ നൽകിയിരുന്നോ?.
രസകരമായ എന്തെങ്കിലും ഓർമയിലുണ്ടോ?. Aഅന്നുള്ള മത്സരാർഥികൾ വോട്ടർമാർക്ക് പ്രത്യേക വാഗ്ദാനങ്ങളൊന്നും നൽകിയിരുന്നില്ല.
അന്നത്തെ രാഷ്ട്രീയക്കാർ ജനങ്ങളുടെ ദിവസേനയുള്ള ജീവിതത്തിൽ ഒപ്പം നിന്ന ആളുകളായിരുന്നു. അതുകൊണ്ടു തന്നെ പ്രത്യേകം വാഗ്ദാനങ്ങൾ ആവശ്യമുണ്ടായിരുന്നില്ല. Qതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ? A വോട്ട് ചെയ്തതല്ലാതെ യോഗങ്ങളിലോ മറ്റ് പ്രവർത്തനങ്ങളിലോ പങ്കെടുത്തിട്ടില്ല.
1968 ലാണ് അച്ഛൻ മരിക്കുന്നത്. അദ്ദേഹത്തിന് രാഷ്ട്രീയ കാര്യങ്ങളിൽ നല്ല അറിവുണ്ടായിരുന്നു.
കോൺഗ്രസിന്റെ ഗാന്ധിയൻ ആശയങ്ങളിൽ അടിയുറച്ച് വിശ്വസിച്ച അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഞങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്.
Qഏറ്റവും ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ് ആരാണ്?.
Qഅച്ഛൻ സ്വാതന്ത്ര്യ സമര സേനാനി ആയതുകൊണ്ട് തന്നെ കുഞ്ഞായിരിക്കുമ്പോൾ തന്നെ ഗാന്ധിജിയെയും നെഹ്റുവിനെയും ഇഷ്ടമായിരുന്നു. ഇന്ദിരഗാന്ധിയും ഇഷ്ടപ്പെട്ട
നേതാവായിരുന്നു. Q ഇത്തവണ വാർഡിൽ മത്സരിക്കുന്നവരെ അറിയുമോ?. A മൂന്ന് സ്ഥാനാർഥികളും നേരിട്ട് അറിയുന്നവരാണ്. യുഡിഎഫ് സ്ഥാനാർഥി കഴിഞ്ഞദിവസം പത്രിക നൽകുന്നതിനു മുൻപ് വീട്ടിലെത്തി അനുഗ്രഹം തേടിയിരുന്നു.
എൽഡിഎഫ്, ബിജെപി സ്ഥാനാർഥികളും വീട്ടിലെത്തി വോട്ട് ചോദിച്ചിരുന്നു.
Q തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമോ?
A ഉറപ്പായും. വോട്ട് ജനാധിപത്യ രാജ്യത്ത് പൗരന്റെ അവകാശമാണ്.
ശാരീരിക പ്രശ്നങ്ങളുണ്ടെങ്കിലും എനിക്കു കഴിയുന്നത് വരെ നാടിന്റെ നന്മയ്ക്കായി വോട്ടവകാശം ഉപയോഗിക്കണമെന്നാണ് ആഗ്രഹം. Qപല സ്ഥലങ്ങളിൽ വോട്ട് ചെയ്തിട്ടുണ്ടല്ലോ… മറ്റിടങ്ങളിലെ വോട്ട് ഓർമകൾ എന്തൊക്കെയാണ്?. A രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷമുണ്ടായ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് കൊൽക്കത്തയിലാണ്.
എറണാകുളത്തും കോഴിക്കോടും വോട്ട് ചെയ്തിട്ടുണ്ട്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലായിരുന്നു എറണാകുളത്ത് വോട്ട് ചെയ്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

