തൃശ്ശൂർ: ഇരിങ്ങാലക്കുട എടതിരിഞ്ഞി സ്വദേശിയായ സ്വകാര്യ ബസ് ഉടമ മോഹനൻ കാട്ടിക്കുളത്തെ (67) കാണാതായി.
സംഭവത്തിൽ ഭാര്യ ബീന കൈപ്പമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടർന്നാണ് മോഹനൻ നാടുവിട്ടതെന്ന് കുടുംബം ആരോപിച്ചു.
മോഹനന്റെ ഉടമസ്ഥതയിലുള്ള മൂന്ന് ബസുകളിൽ രണ്ടെണ്ണം ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. മറ്റ് ബസുടമകളിൽ നിന്നുള്ള സമ്മർദ്ദവും തിരോധാനത്തിന് പിന്നിലുണ്ടെന്ന് ഭാര്യ സംശയിക്കുന്നു.
ഇന്നലെ വീട്ടിൽ നിന്നിറങ്ങിയ അദ്ദേഹം മൊബൈൽ ഫോണും പതിവായി ഉപയോഗിക്കുന്ന മരുന്നുകളും എടുത്തിട്ടില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. വർഷങ്ങൾക്ക് മുൻപും സമാനമായ സാഹചര്യത്തിൽ മോഹനൻ വീട് വിട്ടുപോയിരുന്നു.
അന്ന് 20 ദിവസത്തിന് ശേഷമാണ് അദ്ദേഹം മടങ്ങിയെത്തിയത്. 67-കാരനായ മോഹനനെ എത്രയും വേഗം കണ്ടെത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

