താനെ: മുംബൈയിലെ ലോക്കൽ ട്രെയിൻ യാത്രക്കിടെ മറാത്തി സംസാരിക്കാത്തതിൻ്റെ പേരിൽ ഒരു സംഘം ആളുകളുടെ മർദ്ദനത്തിനിരയായ വിദ്യാർത്ഥി ജീവനൊടുക്കി. ഒന്നാം വർഷ സയൻസ് വിദ്യാർത്ഥിയും താനെ സ്വദേശിയുമായ അർണവ് ഖൈറേയാണ് ആത്മഹത്യ ചെയ്തത്.
മർദ്ദനമേറ്റതിൻ്റെ ഞെട്ടലിൽ കോളേജിൽ നിന്ന് നേരത്തെ വീട്ടിലെത്തിയ മകൻ ജീവനൊടുക്കുകയായിരുന്നുവെന്ന് പിതാവ് ജിതേന്ദ്ര ഖൈറേ വെളിപ്പെടുത്തി. ട്രെയിനിലെ തർക്കവും മർദ്ദനവും കോളേജിലേക്കുള്ള യാത്രാമധ്യേ തിരക്കേറിയ ലോക്കൽ ട്രെയിനിലായിരുന്നു സംഭവം.
തിരക്ക് കാരണം മുന്നോട്ട് നീങ്ങിനിൽക്കാൻ സഹയാത്രികനോട് ഹിന്ദിയിൽ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ‘നിനക്ക് മറാത്തിയിൽ സംസാരിച്ചുകൂടേ? ഹിന്ദിയിൽ സംസാരിക്കാൻ നാണമില്ലേ?’ എന്ന് ചോദിച്ച് ഒരു സംഘം അർണവിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു.
മകൻ ക്രൂരമായ കൂട്ടമർദ്ദനത്തിനാണ് ഇരയായതെന്നും ഭയന്നുപോയ അവൻ അടുത്ത സ്റ്റേഷനിൽ ഇറങ്ങിയെന്നും പിതാവ് പറഞ്ഞു. മർദ്ദനത്തിന് ശേഷം താനെ സ്റ്റേഷനിൽ ഇറങ്ങിയ അർണവ് മറ്റൊരു ട്രെയിനിൽ കയറി കോളേജിലെത്തിയെങ്കിലും ക്ലാസിൽ കയറാതെ വീട്ടിലേക്ക് മടങ്ങി.
നടന്ന സംഭവങ്ങളെല്ലാം ഫോണിലൂടെ പിതാവിനെ വിളിച്ച് അറിയിച്ചിരുന്നു. വൈകുന്നേരം ജിതേന്ദ്ര ഖൈറേ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ വീടിൻ്റെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ, മകനെ പുതപ്പ് കഴുത്തിൽ കുരുങ്ങി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിതാവിൻ്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

