ശസ്ത്രക്രിയയെത്തുടർന്ന് അവധിയിലായിരുന്നിട്ടും ജോലി ചെയ്യാൻ മാനേജർ നിർബന്ധിച്ചെന്ന് ജീവനക്കാരന്റെ വെളിപ്പെടുത്തൽ. തൊഴിലിടത്തെ മോശം സാഹചര്യത്തെക്കുറിച്ച് യുവാവ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന തന്നോട് കിടക്കയിൽ ഇരുന്ന് ജോലി പൂർത്തിയാക്കാൻ മാനേജർ ആവശ്യപ്പെട്ടെന്നാണ് ജീവനക്കാരൻ പറയുന്നത്. ‘കിടക്കയിൽ കിടന്നും ജോലി ചെയ്യണം’ ശസ്ത്രക്രിയ കഴിഞ്ഞ് 15 ദിവസത്തെ മെഡിക്കൽ അവധിയിലായിരുന്നിട്ടും, കിടക്കയിൽ ഇരുന്ന് ജോലി ചെയ്യാൻ മാനേജർ നിരന്തരം നിർബന്ധിച്ചുവെന്ന് ജീവനക്കാരൻ കുറിപ്പിൽ പറയുന്നു.
മാസങ്ങളോളം അനുഭവിച്ച കഠിനമായ വേദനയെത്തുടർന്നായിരുന്നു ശസ്ത്രക്രിയ. എന്നാൽ അവധിക്ക് അപേക്ഷിച്ചപ്പോൾ മുതൽ മാനേജർ സമ്മർദ്ദം ചെലുത്താൻ തുടങ്ങിയിരുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ ദിവസം മരുന്നുകളുടെ മയക്കത്തിലായിരുന്നപ്പോൾ പോലും മാനേജർ വിളിച്ചു. മൂന്നാം ദിവസം മുതൽ ജോലിയുടെ പുരോഗതി അന്വേഷിച്ച് സന്ദേശങ്ങൾ അയച്ചുതുടങ്ങി.
ഏഴാം ദിവസമായപ്പോഴേക്കും എപ്പോൾ തിരികെ ജോലിയിൽ പ്രവേശിക്കുമെന്നായി ചോദ്യം. എന്നാൽ, തന്റെ കുറിപ്പിൽ കമ്പനിയുടെയോ മാനേജറുടെയോ പേരുവിവരങ്ങൾ ജീവനക്കാരൻ വെളിപ്പെടുത്തിയിട്ടില്ല.
Sharing my experience of my medical leave due to a surgery.byu/soumo202091 inIndianWorkplace സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം ഡോക്ടർമാർ വിശ്രമം നിർദ്ദേശിക്കുന്ന മെഡിക്കൽ രേഖകളും ഡിസ്ചാർജ് സമ്മറിയും ഉൾപ്പെടെ സമർപ്പിച്ചിട്ടും മാനേജർ സമ്മർദ്ദം തുടർന്നതായി ജീവനക്കാരൻ പറയുന്നു. കുറിപ്പ് വൈറലായതോടെ മാനേജരുടെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി നിരവധിപ്പേർ രംഗത്തെത്തി.
മാനേജറുടെ നിർദ്ദേശങ്ങൾ അവഗണിച്ച് സ്വന്തം ആരോഗ്യത്തിന് പ്രാധാന്യം നൽകാനാണ് പലരും ഉപദേശിച്ചത്. ഈ സംഭവം, ചില തൊഴിലിടങ്ങളിൽ നിലനിൽക്കുന്ന അനാരോഗ്യകരമായ തൊഴിൽ സംസ്കാരത്തിലേക്കും ജീവനക്കാരുടെ അവകാശങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

