നോസ്റ്റാൾജിക് മെമ്മറികൾക്കായി സഞ്ചാരികളെ മാടിവിളിക്കുന്ന മനോഹരമായ ഹിൽസ്റ്റേഷനാണ് കൊടൈക്കനാൽ. കൊടൈക്കനാലിൽ എത്തിയാൽ ഒട്ടും സമയം കളയാതെ ഒരു ദിവസം കൊണ്ട് കണ്ടുവരാൻ പറ്റുന്ന നിരവധി സ്ഥലങ്ങളുണ്ട്.
ആദ്യം വട്ടകനാലിലെ ഡോൾഫിൻ നോസ് സന്ദർശിക്കാം. ഇതിന് മൊത്തം 3 കി.മീ ദൈർഘ്യമുള്ള ട്രെക്കിംഗ് ആവശ്യമാണ്.
ഡോൾഫിന്റെ മൂക്കിനോട് സാദൃശ്യമുള്ള പാറയാണ് ഇവിടുത്തെ പ്രധാന കാഴ്ച. ഗ്രീൻ വാലി വ്യൂപോയിന്റ് അഥവാ സൂയിസൈഡ് പോയിന്റാണ് അടുത്തത്.
കൊടൈക്കനാൽ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രീൻ വാലി വ്യൂ പോയിന്റ് അതിമനോഹരമായ കാഴ്ചകൾക്കും ശാന്തമായ അന്തരീക്ഷത്തിനും പേരുകേട്ട ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ്.
കോടയില്ലെങ്കിൽ മാത്രമേ ഇവിടെ നിന്നുള്ള കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കൂ. പ്രശസ്തമായ പില്ലർ റോക്കിലേയ്ക്കുള്ള യാത്രയിൽ ഗോൾഫ് ക്ലബ്ബ് കാണാം.
നമ്മുടെ നാട്ടിലൊന്നും അത്ര പ്രശസ്തമല്ലാത്ത ഗോൾഫ് എന്ന കായികവിനോദം ഇഷ്ടപ്പെടുന്നവർ ഇവിടം കണ്ടിരിക്കണം. പില്ലർ റോക്കിലെത്തിയാൽ അതിശയിപ്പിക്കുന്ന ഭീമാകാരൻ പാറകൾ കാണാം.
ഇവിടെയും കോട മാറിയാൽ മാത്രമേ പാറകൾ തെളിഞ്ഞുകാണുകയുള്ളൂ.
‘മഞ്ഞുമ്മൽ ബോയ്സി’ലൂടെ വളരെയേറെ പ്രശസ്തിയാർജിച്ച ഗുണ കേവാണ് അടുത്ത സ്പോട്ട്. കൊടൈക്കനാൽ യാത്രയിൽ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ഇടമാണിത്.
വേരുകളാൽ നിറഞ്ഞ, അഗാധ ഗർത്തങ്ങളുള്ള ഗുണ കേവ് എപ്പോഴും തിരക്കുള്ള സ്ഥലമാണ്. ഗുണ കേവിൽ നിന്ന് മോയർ പോയിന്റിലേയ്ക്കുള്ള യാത്രയിൽ പൈൻ ഫോറസ്റ്റ് സന്ദർശിക്കാം.
ഏക്കർ കണക്കിന് പരന്ന് കിടക്കുന്ന പൈൻ ഫോറസ്റ്റ് കണ്ട് കഴിഞ്ഞാൽ നേരെ മോയർ പോയിന്റിലേയ്ക്ക്. ദൈനംദിന ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ പറ്റിയ ഒരു സ്ഥലമാണിത്.
എപ്പോഴും കോടമൂടുന്ന ഇവിടെ വളഞ്ഞുപുളഞ്ഞ നടപ്പാതകളും ഒരു വാച്ച് ടവറുമുണ്ട്. കൊടൈക്കനാലിലെ പ്രധാന കാഴ്ചയായ തടാകം കാണാനുള്ള യാത്രയിൽ റോഡിന് അരികിലായി അപ്പർ ലേക്ക് വ്യൂ കാണാം.
തടാകത്തിന്റെ വിദൂര കാഴ്ചയാണിത്. അപ്പര് ലേക്ക് വ്യൂ കണ്ടതിന് ശേഷം നേരെ ബ്രയാന്റ് പാർക്കും കോക്കേഴ്സ് വാക്കും കണ്ട് നേരെ കൊടൈക്കനാൽ ലേക്കിലേയ്ക്ക് പോകാം.
ഈ മൂന്ന് കേന്ദ്രങ്ങളും തൊട്ടടുത്ത് തന്നെയാണ്. കൊടൈക്കനാലിന്റെ പ്രധാന ആകർഷണം ഈ തടാകം തന്നെയാണ്. തടാകത്തിന് ചുറ്റിനും സൈക്ലിംഗിനും അവസരമുണ്ട്.
ബോട്ടിംഗ് ആസ്വദിക്കാതെ കൊടൈക്കനാൽ യാത്ര പൂർണമാകില്ലെന്നാണല്ലോ പറയാറ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

