തിരുവനന്തപുരം∙ ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും സൗകര്യവും ഒരുക്കണമെന്ന് കർണാടക ചീഫ് സെക്രട്ടറി അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ലക്ഷക്കണക്കിന് അയ്യപ്പഭക്തരാണ് ഓരോ വർഷവും കർണാടകയിൽ നിന്ന് ശബരിമലയിൽ എത്തുന്നതെന്ന കാര്യവും പരാമർശിച്ചിട്ടുണ്ട്. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അടിയന്തര നടപടി ഉറപ്പാക്കണമെന്നും ആവശ്യമുണ്ട്.
കഴിഞ്ഞ മണ്ഡല മകരവിളക്കു തീർഥാടന കാലത്ത് തമിഴ്നാടും കർണാടകയും തീർഥാടകരുടെ സുരക്ഷാ പ്രശ്നം മുൻനിർത്തി സംസ്ഥാന സർക്കാരിനു കത്തു നൽകിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

