ഗുരുവായൂർ ∙ ക്ഷേത്രത്തിൽ 22ന് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ വകയായി ഏകാദശി വിളക്ക് ആഘോഷിക്കും. രാത്രി നടത്തുന്ന ചുറ്റുവിളക്ക് എഴുന്നള്ളിപ്പിന് ഗുരുവായൂർ ശശി മാരാരുടെ നേതൃത്വത്തിൽ 10 ഇടയ്ക്ക കലാകാരന്മാരും ഗുരുവായൂർ മുരളിയുടെ നേതൃത്വത്തിൽ 10 നാഗസ്വര കലാകാരന്മാരും പങ്കെടുക്കും. രാവിലെയും വൈകിട്ടും കാഴ്ചശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരുടെ മേളം, സന്ധ്യയ്ക്ക് ചെറുതാഴം ചന്ദ്രന്റെ തായമ്പക എന്നിവയുണ്ടാകും.
ഇന്നലെ ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിയുടെ ഏകാദശി വിളക്ക് ആഘോഷിച്ചു.
കാലത്ത് കല്ലൂർ രാമൻ കുട്ടി മാരാരുടെ മേളത്തോടെ കാഴ്ചശീവേലി, സന്ധ്യയ്ക്ക് കേളി, രാത്രി വിളക്കെഴുന്നള്ളിപ്പ് എന്നിവയുണ്ടായി. ഇടയ്ക്ക നാഗസ്വര മേളം അകമ്പടിയായി.ഇന്ന് ദേവസ്വം എംപ്ലോയീസ് അസോസിയേഷനും പെൻഷനേഴ്സ് അസോസിയേഷനും ചേർന്ന് ഏകാദശി വിളക്ക് നെയ് വിളക്കായി ആഘോഷിക്കും.
ഗുരുവായൂർ ഏകാദശി വിളക്ക് ഇന്ന്
ഗുരുവായൂർ ക്ഷേത്രം : കാഴ്ചശീവേലി, മേളം പറമ്പന്തള്ളി വിജേഷ് മാരാർ കാലത്ത് 7.00, ഉച്ച കഴിഞ്ഞ് 3.30, ദീപക്കാഴ്ച, നാഗസ്വര കച്ചേരി ഗുരുവായൂർ മുരളി 5.30, തായമ്പക കലാനിലയം ഉദയൻ നമ്പൂതിരി 6.00, വിളക്കെഴുന്നള്ളിപ്പ്, ഇടയ്ക്ക നാഗസ്വര പ്രദക്ഷിണം രാത്രി 9.15.
ചെമ്പൈ സംഗീതോത്സവം: കൺമണി സംഗീതാർച്ചന നടത്തി
ഗുരുവായൂർ ∙ ജന്മനാ ഇരു കൈകളും ഇല്ലാത്ത ഗായിക കൺമണി മാവേലിക്കര കണ്ണനു മുന്നിൽ സംഗീതാർച്ചന നടത്തി.
ചെമ്പൈ സംഗീത മണ്ഡപത്തിൽ സാരസാംഗി രാഗത്തിലുള്ള ജയജയ പത്മനാഭ ’എന്ന കീർത്തനമാണ് ആലപിച്ചത്.
10 വർഷമായി കൺമണി ചെമ്പൈ സംഗീതോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. എൽകെജി മുതൽ പാട്ടു പഠിച്ചു തുടങ്ങി.
ഇപ്പോൾ സംഗീതത്തിൽ ഗവേഷണ വിദ്യാർഥിയാണ്. ഇന്നലെ സ്പെഷൽ കച്ചേരിയിൽ ആദ്യ കച്ചേരി അവതരിപ്പിച്ചത് അപേക്ഷ അപ്പളയാണ്.
തുടർന്ന് ശ്രീദേവ് രാജഗോപാലിന്റെ കച്ചേരിയായിരുന്നു. തുടർന്ന് ‘മൃത്വിക വൈഭവം’ കർണാട്ടിക് മ്യൂസിക് ഫ്യൂഷൻ അവതരിപ്പിച്ചു .
ചെമ്പൈ സംഗീതോത്സവം ഇന്ന്
ചെമ്പൈ സംഗീത മണ്ഡപം : സംഗീതോത്സവം ആരംഭം രാവിലെ 6.00, സ്പെഷൽ കച്ചേരി സ്വരാത്മിക ശ്രീകാന്ത് വൈകിട്ട് 6.00, പ്രസന്ന വെങ്കിട്ടരാമൻ രാത്രി 7.00, നിർമല രാജശേഖരൻ വീണക്കച്ചേരി 8.00.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

