ജനവിധി തേടി ദമ്പതികൾ
റാന്നി ∙ വീട്ടുകാര്യങ്ങൾക്കിടയിലെ നാട്ടു കാര്യമാണ് അരുണിനും മോനിഷയ്ക്കും പഞ്ചായത്ത് തിരഞ്ഞെടുപ്പ്. പെരുനാട് പഞ്ചായത്തിലേക്കു ജനവിധി തേടുന്ന ദമ്പതികളാണിവർ. അരുൺ അനിരുദ്ധൻ റാന്നി പെരുനാട് പഞ്ചായത്തിലെ മാടമൺ 16ാം വാർഡിലും ഭാര്യ മോനിഷ അരുൺ കക്കാട് 14ാം വാർഡിലും എൻഡിഎയിലെ ബിജെപി സ്ഥാനാർഥികളാണ്.
ശബരിമല ഉൾപ്പെടുന്ന പഞ്ചായത്താണിത്. നിലവിൽ കക്കാട് വാർഡിലെ പഞ്ചായത്തംഗമാണ് അരുൺ അനിരുദ്ധൻ. നിലവിൽ 5 അംഗങ്ങൾ ബിജെപിക്ക് പഞ്ചായത്തിലുണ്ട്.
പ്രതിപക്ഷ സ്ഥാനത്തും അവരാണ്. ഇത്തവണ ഭരണം പിടിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ഭാര്യയെയും മത്സരത്തിനിറക്കിയതെന്ന് അരുൺ പറയുന്നു.
അച്ഛൻ മകൻ ‘ബ്ലോക്ക്’
റാന്നി പെരുനാട് ∙ പഞ്ചായത്തിലേക്ക് അച്ഛൻ.
ബ്ലോക്ക് പഞ്ചായത്തിലേക്കു മകനും. പെരുനാട് പഞ്ചായത്തിലെ കൗതുക കാഴ്ചയാണിത്.
വി.കെ.വാസുദേവനും മകൻ ബിനു വാസുദേവനുമാണ് സ്ഥാനാർഥികൾ. പെരുനാട് പഞ്ചായത്തിലെ മഠത്തുംമൂഴി 3ാം വാർഡിലാണ് വാസുദേവൻ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. ബിനു പെരുനാട് ബ്ലോക്ക് ഡിവിഷനിലും.
കോൺഗ്രസ് പെരുനാട് മണ്ഡലം പ്രസിഡന്റാണ് ബിനു. മുൻപ് മണ്ഡലം പ്രസിഡന്റും ഡിസിസി അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു വാസുദേവൻ.
ബിനുവിന്റെ കന്നി മത്സരമാണ്.
തൊട്ടടുത്ത വാർഡുകളിൽ അമ്മയും മകളും
തിരുവല്ല∙ നഗരസഭയിൽ അമ്മയും മകളും തൊട്ടടുത്ത വാർഡുകളിൽ മത്സരിക്കുന്നു. നഗരസഭാ മുൻ അധ്യക്ഷ ഷീലാ വർഗീസ് 34–ാം വാർഡിലും മകൾ ഷാലു മറിയം വർഗീസ് 35–ാംവാർഡിലുമാണ് യുഡിഎഫ് സ്ഥാനാർഥികളായി മത്സരിക്കുന്നത്.ഇരുവരും കേരള കോൺഗ്രസ് പ്രതിനിധികളായണ്. ഷീല അഞ്ചാം തവണയാണ് നഗരസഭയിൽ മത്സരിക്കുന്നത്.
നാലു തവണയും ജയിച്ചു. മകൾ ഷാലു മത്സരരംഗത്ത് ആദ്യമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

