പത്തനംതിട്ട∙ ആശയങ്ങളുടെ ബാഹുല്യം അല്ല, നടപ്പാക്കലിന്റെ ഇച്ഛാശക്തി ആണ് തദ്ദേശ പ്രതിനിധികളുടെ മികവ്. ടി കെ റോഡിന്റെ വശ ങ്ങളിൽ ചെടി നട്ടതിലല്ല, നനയ്ക്കാൻ ആളെ കൂടി നിയോഗിച്ചിടത്തു സുസ്ഥിര വികസനത്തിന്റെ വേരോട്ടമുണ്ട്.
ജനാധിപത്യം ഒരു കല കൂടി ആണെന്ന തിരിച്ചറിവ് ഉള്ളവർക്കേ റിങ് റോഡിന്റെ ഇരുവശത്തും പൂച്ചെടികളും പേരമരവും നട്ട് വവ്വാലിനും തേനീച്ചയ്ക്കും കൂടി നഗര പൗരത്വം നൽകാനാവൂ.
നഗര ചത്വരം വികസിപ്പിച്ചു സന്ധ്യകൾക്ക് സിന്ദൂരം ചാർത്തിയതു പോലെ ഈ തണ്ണീർത്തടത്തിലെ പൗരജീവികളായ തവളകളെയും കൂടി അംഗീകരിക്കേണ്ടിയിരുന്നു. ഒരു അൽപ്പം ജലരാശി കൂടി നിലനിർത്തി ഇതു നിർമിച്ചിരുന്നെങ്കിൽ പത്തനംതിട്ട
നഗരത്തിനു കേന്ദ്ര പരിസ്ഥിതി പുരസ്കാവും ആഗോള ഫണ്ടിങ്ങും ഒക്കെ ഉറപ്പാക്കാമായിരുന്നു.
പ്രകൃതി സമ്പത്തിനും കാർബൺ ക്രെഡിറ്റിനും മൂല്യം ഉള്ള കാലം ആണ് എന്നത് മറക്കാതിരിക്കുക. വഴിയോരത്തെ പാണൽ തോപ്പുകൾ പോലും ഒരു ആവാസ വ്യവസ്ഥ ആണ്. തദ്ദേശ ഭരണം ജന(ല) ജീവിതത്തെ തൊട്ടു നിൽക്കണം.
വരാൻ പോകുന്ന വേനലിനെയും പ്രളയത്തെയും മുന്നിൽ കണ്ട് ഉള്ളിൽ ഒരു പുഴയുടെയും കൈത്തോടിന്റെയും അനർഗളത സൂക്ഷിക്കണം തദ്ദേശ പ്രതിനിധി.
കവിയൂർ പുഞ്ചയും കുറ്റൂർ മധുരമ്പുഴചാലും മാവര പുഞ്ചയും മുളങ്കുടി ചാലും തദ്ദേശ ഭൂപടത്തിലെ നീലിമകൾ ആകണം. വരട്ടാറും കോലറയാറും വലിയ തോ ടുകളും പള്ളിക്കലാറും മുട്ടാർ തോടും പൊങ്ങനാം തോടും ഉൾപ്പെടെ ജില്ലയുടെ ജലഭൂപടം നാലു നദികളെക്കാൾ ഏറെ മുന്നൂറോളം കൈ ത്തോടുകളുടെ സൗഹൃദവലയം ആണ്.
ഈ തിരിച്ചറിവാണ് ഏതു വേനലിനെയും പ്രളയത്തെയും ചെറുക്കാനുള്ള 53 പഞ്ചായത്തുകളുടെയും പിടിവള്ളി. തോട് നികന്നാൽ നാട് പിടഞ്ഞു മരിക്കും.
വയലുകൾ നെല്ല് മാത്രമല്ല, ജലവും കൊയ്യാനുള്ള ഇടമാണ്.
കുമരകം പ്രദേശം പാടശേഖര കൊയ്ത്തിലൂടെയാണ് ഓരുജലത്തെ അകറ്റി ദാഹം തീർക്കുന്നത്. വെറുതെ കിടന്ന ആമ്പൽ പാടത്തെ അവർ മലരിക്കൽ എന്ന ലോകോത്തര ടുറിസം സ്പോട് ആക്കി. നമ്മുടെ ജില്ലയിലും ഇടങ്ങൾ മനോഹരം ആകട്ടെ.
നാലുമണിക്കാറ്റുകൾ അസ്തമയശോഭയിൽ ആറാടി ഓരോ വാർഡിനേയും ആരാമം ആക്കി മാറ്റട്ടെ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

