അമ്പലപ്പുഴ ∙ റസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റിനെ കാറിൽ നിന്ന് വലിച്ചിറക്കി മാരകമായി മർദിച്ച സംഭവത്തിൽ പുന്നപ്ര പൊലീസ് 4 പേരെ പ്രതികളാക്കി കേസെടുത്തു. റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അമ്പലപ്പുഴ അറ്റ്ലസ് ഹൗസിൽ മുജീബ് റഹ്മാനെയാണ് (54) ദേശീയപാതയിൽ പുന്നപ്ര അറവുകാടിന് സമീപം വച്ച് ബുധൻ രാത്രി 9.30ന് സംഘം ചേർന്ന് ആക്രമിച്ചത്.
തലയ്ക്കും കണ്ണുകൾക്കും പരുക്കേറ്റ മുജീബ് റഹ്മാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
അമ്പലപ്പുഴയിലെ മത്സ്യ മാർക്കറ്റ് ജനസാന്ദ്രത കൂടിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനെതിരെ റസിഡന്റ്സ് അസോസിയേഷൻ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ഇതാണ് അക്രമത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. ആലപ്പുഴ നിന്നു അമ്പലപ്പുഴയ്ക്ക് വരികയായിരുന്നു മുജീബ്. അക്രമത്തിൽ പ്രതിഷേധിച്ച് അമ്പലപ്പുഴ ടൗൺ റസിഡന്റ്സ് അസോസിയേഷൻ യോഗം ചേർന്നു. സി.എൻ.ചന്ദ്ര മോഹനൻപിള്ള അധ്യക്ഷത വഹിച്ചു.റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബി.ആർ.ഭദ്രൻ ഉദ്ഘാടനം ചെയ്തു.
കെ.മനോജ് കുമാർ, കൊട്ടാരം ഉണ്ണിക്കൃഷ്ണൻ,ജി.അനിൽകുമാർ,വിജയ് മോഹൻ,രാജേഷ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

