വിഴിഞ്ഞം ∙ രാജ്യാന്തര തുറമുഖ കവാടമായ മുല്ലൂർ കലുങ്കു ജംക്ഷനിൽ നിന്നു ബൈപാസിലേക്കുള്ള വിശാല റോഡിനു സമാന്തരമായി സർവീസ് റോഡുകൾ വരുന്നു. കണ്ടെയ്നറുകൾ കടന്നു പോകുന്നതിനുള്ള വിശാല റോഡ് ഏകദേശം പൂർത്തിയായി.
ബൈപാസുമായി ബന്ധിപ്പിക്കുന്ന താൽക്കാലിക പാത നിർമാണം അന്തിമ ഘട്ടത്തിലേക്ക് നീങ്ങി. ആദ്യ ഘട്ടത്തിൽ തുറമുഖ റോഡിന്റെ ഒരു വശത്തെ സർവീസ് റോഡാണ് പൂർത്തിയാക്കുക.
കുളം ഉൾപ്പെടുന്ന മറുവശം രണ്ടാം ഘട്ടമായി പൂർത്തിയാക്കുമെന്നു ബന്ധപ്പെട്ടവർ പറഞ്ഞു. കര വഴിയുള്ള ചരക്ക് നീക്കം തുടങ്ങുമ്പോൾ അപകട
സാധ്യത മുന്നിൽകണ്ടാണ് സർവീസ് റോഡ് പദ്ധതി.
സർവീസ് റോഡു വഴിയിലെ കുളം സംരക്ഷിക്കുന്നതിന് മതിൽ നിർമിക്കും. കര മാർഗമുള്ള ചരക്കുനീക്കത്തിനായി സജ്ജമാക്കുന്ന താൽക്കാലിക റോഡിനോടനുബന്ധിച്ച സർവീസ് റോഡ് ഗതാഗതത്തിന് അടുത്ത ആഴ്ച തുറന്നു നൽകും.
കണ്ടെയ്നർ നീക്കം നടത്താനായി ബൈപാസുമായി ബന്ധിപ്പിച്ചുള്ള താൽക്കാലിക റോഡ് ഡിസംബർ അവസാനം പൂർത്തിയാക്കുമെന്ന് നിർമാണ കരാറുകാരായ മുംബൈ പൂനം കൺസ്ട്രക്ഷൻ കമ്പനി അധികൃതർ പറഞ്ഞു. അപകടസാധ്യത ഒഴിവാക്കാൻ കന്യാകുമാരി ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾക്ക് സിഗ്നൽ സംവിധാനമൊരുക്കും.
ബൈപാസിൽ കണ്ടെയ്നർ ലോറികൾ പ്രവേശിക്കുന്ന സ്ഥലത്തും സിഗ്നൽ സജ്ജമാക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

