കൊട്ടാരക്കര: ∙ കൺസ്ട്രക്ഷൻ എക്യുപ്മെന്റ്സ് ഓണേഴ്സ് അസോസിയേഷൻ മേഖല കമ്മിറ്റി നേതൃത്വത്തിൽ വാടക വർധന വിളംബര റാലി ഇന്നു നടക്കും. മണ്ണുമാന്തി, ക്രെയിൻ യന്ത്രങ്ങളുടെ ഉടമകളുടെയും ജീവനക്കാരുടെയും സംഘടനയാണ് സിഎഒഎ വാഹനങ്ങളുടെ വിലവർധനയും ഇന്ധനവില വർധനയും അറ്റകുറ്റപ്പണി ചെലവു വർധനയും യന്ത്രങ്ങളുടെ വാടക നിരക്ക് വർധിപ്പിക്കാൻ നിർബന്ധിതരായതായി അസോസിയേഷൻ ജില്ലാ സെക്രട്ടറി ജയൻ കടയ്ക്കൽ പറഞ്ഞു.
വലിയ യന്ത്രങ്ങൾക്ക് മണിക്കൂറിന് 1400 രൂപയും ചെറിയ വാഹനങ്ങൾക്ക് 1300 രൂപയുമാകും വാടക.
മിനിമം ചാർജ് നാലായിരം രൂപയും. ഇതു സംബന്ധിച്ച ബോധവൽക്കരണത്തിനു വേണ്ടിയാണ് മേഖലാ സമ്മേളനങ്ങളുടെ ഭാഗമായി വിളംബര റാലി നടത്തുന്നത്.
വെള്ളിയാഴ്ച രാവിലെ പത്തിന് എംജിഎം ഗ്രൗണ്ടിൽ നിന്നാരംഭിക്കും റാലി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജിജി കടവിൽ ഫ്ലാഗ് ഓഫ് ചെയ്യും. റാലി ഇഞ്ചക്കാട് സമാപിക്കുമെന്ന് ഉള്ളതെന്ന് കൊട്ടാരക്കര മേഖല ഭാരവാഹികളായ വിജേഷ് കാശിനാഥൻ, സെക്രട്ടറി പോൾ ശാലേം, തുളസീധരൻപിള്ള, ബി.
രഘുനാഥൻ, എസ്. ശരത്, സന്തോഷ് ആനക്കോട്ടൂർ എന്നിവർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

