തിരുവനന്തപുരം ∙ സിഎസ്ഐ സൗത്ത് കേരള മഹായിടവകയും ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സും ചേർന്ന് സംഘടിപ്പിക്കുന്ന ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾ ഡിസംബർ 21 മുതൽ ജനുവരി ഒന്നു വരെ പാളയം എൽഎംഎസ് ക്യാംപസിൽ നടക്കും. മെഗാ ദീപാലങ്കാരം, 120 അടി ഉയരമുള്ള ക്രിസ്മസ് ട്രീ, ആയിരത്തിലധികം ഇനം പക്ഷികൾ ഉള്ള ബേഡ്സ് ഗാർഡൻ, അമ്യൂസ്മെന്റ് പാർക്ക്, വ്യത്യസ്തമായ ഫുഡ് കോർട്ടുകൾ, വിവിധ സ്റ്റാളുകൾ എന്നിവ ഫെസ്റ്റിവൽ നഗരിയിൽ ഉണ്ടാകും
ബിഷപ് റൈറ്റ് റവ.തിമോത്തി രവീന്ദർ ചെയർമാനും ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ ചീഫ് കോഓർഡിനേറ്ററും സിഎസ്ഐ പാസ്റ്ററൽ സെക്രട്ടറി റവ.ഡോ.ജെ.ജയരാജ് ജനറൽ കൺവീനറുമായി സംഘാടക സമിതിക്ക് രൂപം നൽകി.
ഗുരുരത്നം ജ്ഞാന തപസ്വി , ഡോ.വി.പി.സുഹൈബ് മൗലവി, ബിഷപ് മാത്യൂസ് മാർ സിൽവാനിയോസ്, ജി.സുരേഷ് കുമാർ, ടി.ടി.പ്രവീൺ, ജോർജ് സെബാസ്റ്റ്യൻ, റവ.ഡോ.ജെ.ജയരാജ്, സാജൻ വേളൂർ, പ്രഫ.ഷേർളി സ്റ്റുവർട്ട്, ഡോ.റെയ്മണ്ട് മോറിസ്, ടി.മനോജ്, ഫാ.മാത്യു, പി.സുദീപ്, എൽ.പ്രമീള തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

