കൽപറ്റ ∙ ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല കായികമേളയിൽ 75 പോയിന്റോടെ നൂൽപുഴ ചിമിഴ് ബഡ്സ് സ്കൂൾ ചാംപ്യന്മാർ. 65 പോയിന്റോടെ തിരുനെല്ലി ബഡ്സ് പാരഡൈസ് 2–ാം സ്ഥാനവും 56 പോയിന്റോടെ കൽപറ്റ ബഡ്സ് സ്കൂൾ 3–ാം സ്ഥാനവും നേടി.
സീനിയർ വിഭാഗത്തിൽ കിരൺ, മോനിഷ എന്നിവരും ജൂനിയർ വിഭാഗത്തിൽ മിഥുൻ, ശ്രീലക്ഷ്മി ബിനീഷ് എന്നിവരും വ്യക്തിഗത ചാംപ്യന്മാരായി. ‘ബഡ്സ് ഒളിംപിയ’ എന്ന പേരിൽ മരവയൽ എം.കെ.ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിലായിരുന്നു കായികമേള.
സബ് ജൂനിയർ, ജൂനിയർ, സീനിയർ, ലോവർ എബിലിറ്റി, ഹയർ എബിലിറ്റി വിഭാഗങ്ങളിലായി 50, 100 മീറ്റർ ഓട്ടം, ലോങ് ജംപ്, 100 മീറ്റർ നടത്തം, സോഫ്റ്റ് ബോൾ ത്രോ, ഷോർട്ട്പുട്ട്, സ്റ്റാൻഡിങ് ബ്രോഡ് ജംപ്, റിലേ, ബാസ്കറ്റ് ബോൾ ത്രോ ഇനങ്ങളിലായിരുന്നു മത്സരങ്ങൾ.
ജില്ലയിലെ 12 ബഡ്സ് സ്കൂളുകളിൽ നിന്നായി 300ൽ അധികം കുട്ടികൾ പങ്കെടുത്തു. അസിസ്റ്റന്റ് കലക്ടർ പി.പി.അർച്ചന ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.പി.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജിജി ഏബ്രഹാം മുഖ്യാതിഥിയായി. കുടുംബശ്രീ അസിസ്റ്റന്റ് മിഷൻ കോഓർഡിനേറ്റർ കെ.എം.സലീന, വി.കെ.റജീന, ജില്ലാ പ്രോഗ്രാം മാനേജർ കെ.ജെ.ബിജോയ് എന്നിവർ പ്രസംഗിച്ചു. ജില്ലാതല വിജയികൾ ഡിസംബർ 29നു 30നും കണ്ണൂരിൽ നടക്കുന്ന സംസ്ഥാന മീറ്റിൽ പങ്കെടുക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

