കുറുപ്പംപടി ∙ ടൗൺ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടിയിട്ടും നിയന്ത്രിക്കാൻ പൊലീസ് സംവിധാനമില്ല. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ തൊഴിലാളികൾ റോഡിലിറങ്ങിയാണു ഗതാഗതം നിയന്ത്രിച്ചത്.
ആലുവ–മൂന്നാർ റോഡിലെ പ്രധാന പട്ടണമായ കുറുപ്പംപടിയിലൂടെ കീഴില്ലം കുറിച്ചിലക്കോട് കടന്നു പോകുന്നത്.
വടക്കൻ ജില്ലകളിൽ നിന്നു ശബരിമല തീർഥാടനത്തിനും മറ്റും പോകുന്ന യാത്രക്കാർ കാലടി പാലത്തിലെ കുരുക്ക് ഒഴിവാക്കാൻ കോടനാട്–മലയാറ്റൂർ പാലം വഴി കുറുപ്പംപടിയിലേക്കെത്തുന്നതാണ് ഇവിടെ പ്രശ്നമാകുന്നത്.
പട്ടണത്തിലെ പ്രധാന ക്രോസിങ്ങാണ് എഎം റോഡിനു കുറുകെ കീഴില്ലം–കുറിച്ചിലക്കോട് റോഡ് കടന്നു പോകുന്ന ഭാഗം. കോതമംഗലത്തും നിന്നും പെരുമ്പാവൂരിൽ നിന്നും വരുന്ന വാഹനങ്ങൾ അകനാട്, കുറിച്ചിലക്കോട്, കോടനാട്,നെല്ലിമോളം, മേതല എന്നിവിടങ്ങളിലേക്കു പോകുന്നതിനായി തിരിയുന്നത് ഇവിടെയാണ്.
ഇവിടെ ട്രാഫിക് സിഗ്നലോ സ്ഥിരമായി ട്രാഫിക് പൊലീസോ ഇല്ല.
വൈകിട്ടാണു തിരക്കു വർധിക്കുന്നത്.
ഈ സമയത്തെങ്കിലും പൊലീസിനെ നിയോഗിച്ചു ഗതാഗതം നിയന്ത്രിക്കണമെന്നാണ് ആവശ്യം. യാത്രക്കാർ തോന്നിയ പോലെ വാഹനങ്ങൾ തിരിക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ കുരുക്കുണ്ടാകുന്നു.
ശബരിമല തീർഥാടനം കഴിഞ്ഞാൽ വൈകാതെ മലയാറ്റൂർ തീർഥാടകരും ഈ വഴിയെത്തും.
തീർഥാടന കാലത്തെങ്കിലും ഗതാഗത നിയന്ത്രണത്തിനു പൊലീസിനെ നിയോഗിക്കണമെന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

