ചെറുതുരുത്തി ∙ ഓസ്ട്രേലിയയിൽ നിന്നെത്തി കലാമണ്ഡലത്തിൽ 6 മാസത്തെ ഭരതനാട്യം കോഴ്സ് എ ഗ്രേഡോടെ പാസായി ഡാനിയൽ എൽദോ ജോയ്. കഴിഞ്ഞ ജൂണിലാണ് പെർത്തിലെ പാർക്ക് വുഡ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ഡാനിയൽ കോഴ്സിനു ചേർന്നത്.
ഈ കോഴ്സിനു ചേരുന്ന പ്രായം കുറഞ്ഞ വിദ്യാർഥിയെന്ന പേരു നേടിയ ഡാനിയലിനു 11 വയസ്സുണ്ട്. നൃത്തവിഭാഗം അധ്യാപകനായ ആർഎൽവി രാമകൃഷ്ണൻ മാർച്ചിൽ ഓസ്ട്രേലിയയിൽ നടത്തിയ നൃത്ത പരിപാടിയിൽ പങ്കെടുത്തിട്ടുള്ള ഡാനിയൽ, കലാമണ്ഡലത്തിൽ നൃത്തം പഠിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് ഇതിനുള്ള വഴിയൊരുങ്ങിയത്.
തിരുവനന്തപുരം പിറവം മാമലശ്ശേരി മേച്ചേരിൽ വീട്ടിൽ എൽദോ ജോയുടെയും ഹണിയുടെയും മൂത്ത മകനാണ് ഡാനിയൽ. 16 വർഷമായി ഓസ്ട്രേലിയയിലാണ് ഡാനിയലിന്റെ കുടുംബം താമസിക്കുന്നത്.
അവിടത്തെ പഠനത്തിന്റെ ഭാഗമായിട്ടാണ് കലാമണ്ഡലത്തിൽ കോഴ്സ് തിരഞ്ഞെടുത്തത്. രാമകൃഷ്ണനിൽനിന്നാണ് നൃത്ത പരിശീലനം പൂർത്തിയാക്കിയത്.
വിശുദ്ധ വാര എന്ന മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. 24 ന് ഓസ്ട്രേലിയയിലേക്ക് മടങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

