പരിയാരം ∙ യാത്രയ്ക്കിടയിൽ ബസിൽ കുഴഞ്ഞു വീണ യാത്രക്കാരിക്ക് സമയോചിത സമയത്ത് ആരോഗ്യപ്രവർത്തകരുടെയും ബസ് ജീവനക്കാരുടെയും ഇടപെടലിൽ യുവതിക്ക് പുതുജീവൻ നൽകിയതിൽ ആരോഗ്യ പ്രവർത്തകർക്കും ബസ് ജീവനക്കാർക്കും കയ്യടി. 17ന് വൈകിട്ട് തളിപ്പറമ്പിൽ നിന്ന് സ്വകാര്യ ബസിൽ യാത്രയ്ക്കിടെ ചുടല സ്വദേശിനിയായ യുവതിക്ക് കഠിനമായ നെഞ്ചുവേദനയും ക്ഷീണവും അനുഭവപ്പെടുകയും പെട്ടെന്ന് ബസിൽ കുഴഞ്ഞുവീഴുകയും ചെയ്തു.
ഈ ബസിൽ യാത്ര ചെയ്തിരുന്ന കണ്ണൂർ ഗവ.
മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മെഡിക്കൽ ഓഫിസർ ഡോ. ഐശ്വര്യ, കാർഡിയോളജി സിസിയുവിലെ നഴ്സിങ് ഓഫിസർ ഗീത എന്നിവർ ബസിൽവച്ച് യുവതിക്ക് സിപിആർ നൽകിയതിനാൽ ഹൃദയസ്പന്ദനം സാധാരണ നിലയിലേക്കു തിരിച്ചുവരികയും ബസ് ജീവനക്കാർ ബസിൽതന്നെ യുവതിയെ ഉടൻ പരിയാരം ഗവ.
മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
രോഗി തുടർച്ചികിത്സയിൽ ആശുപത്രിയിൽ സുഖം പ്രാപിച്ചു. കൃത്യസമയത്ത് രോഗിയുടെ ജീവൻ നിലനിർത്താൻ ആവശ്യമായ പരിചരണം നൽകിയ ആരോഗ്യപ്രവർത്തകരെയും ആശുപത്രിയിൽ എത്തിച്ച ബസ് ജീവനക്കാരെയും പ്രിൻസിപ്പൽ ഡോ.സൈറു ഫിലിപ്പ്, ആശുപത്രി സൂപ്രണ്ട് ഡോ.
സുദീപ് എന്നിവർ അഭിനന്ദിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

