കുറവിലങ്ങാട് ∙ ഒരാഴ്ചയ്ക്കുള്ളിൽ മേഖലയിൽ മാത്രം 10 വാഹന അപകടങ്ങൾ. തിങ്കളാഴ്ച മാത്രം 3 സ്ഥലത്താണ് അപകടം ഉണ്ടായത്.
4 പേർക്കു പരുക്കേറ്റു.എംസി റോഡ് ഉൾപ്പെടെ പ്രധാന പാതകളിൽ അപകട സാധ്യത കൂടുകയാണ്.
കഴിഞ്ഞ വർഷം മഴക്കാലത്ത് പട്ടിത്താനത്തിനും കൂത്താട്ടുകുളത്തിനുമിടയിൽ അൻപതിലധികം അപകടങ്ങൾ ഉണ്ടായി. വാഹനങ്ങൾ റോഡിൽ തെന്നി നിയന്ത്രണം നഷ്ടപ്പെടുകയാണ്.
അമിതഭാരം കയറ്റിയ ലോറികൾ
അമിതഭാരം കയറ്റിയ ചരക്ക് വാഹനങ്ങൾ മറ്റ് വാഹനങ്ങൾക്ക് ഭീഷണിയാണ്.
അനുവദനീയമായതിന്റെ ഇരട്ടിയിലധികം ഭാരം കയറ്റിയ ലോറികൾ ഘോഷയാത്രയായി പോകുന്നതും വഴിയോരത്ത് നിർത്തിയിടുന്നതും അപകടഭീഷണി വർധിപ്പിക്കുന്നു. ഇങ്ങനെ തടി കയറ്റിയ ലോറികൾ കേടായി വഴിയിൽ കിടക്കുന്നത് പതിവാണ്. വേണ്ടത്ര വെളിച്ചം ഇല്ലാത്ത സ്ഥലത്ത് ഇവ റോഡിലേക്ക് കയറ്റി നിർത്തി ടയർ മാറുന്നതും പണികൾ നടത്തുന്നതും അപകടസാധ്യത കൂട്ടുന്നു.
അമിത ഭാരം കയറ്റിയ ലോറികൾ റോഡിന്റെ മധ്യത്തിലൂടെയാണ് പോകുക. പിന്നാലെ വരുന്ന വാഹനങ്ങളും എതിരെ വരുന്ന വാഹനങ്ങളും സൈഡ് ഉണ്ടാക്കി കയറി പോകണമെന്നതാണ് അവസ്ഥ.
പട്ടിത്താനം പോലുള്ള സ്ഥലങ്ങളിൽ കയറ്റം കയറാതെ കിതച്ചു നിൽക്കുന്ന ലോറികൾക്കു പിന്നിൽപെട്ടുപോകുന്ന ചെറിയ വാഹനങ്ങളിൽ ഉള്ളവർ വിറച്ചു പോകുന്ന അവസ്ഥയാണ്. ആരുടെയൊക്കെയോ ഭാഗ്യത്തിന് അപകടം ഒഴിവാകുന്നു.
∙ കണ്ണഞ്ചിക്കുന്ന നിയമ വിരുദ്ധമായ ലൈറ്റുകളാണ് പുതിയ വാഹനങ്ങളിൽ ഏറെയും.
വാഹനങ്ങൾ ടെസ്റ്റിനു പോകുമ്പോൾ അഴിച്ചു വെയ്ക്കുകയും പിന്നീട് പിടിപ്പിക്കുകയും ചെയ്യുകയാണ് പതിവ്. ഇത് പരിശോധിക്കാനോ പിഴ ചുമത്താനോ നടപടി ഇല്ല.
∙ ഹൈവേ പൊലീസ് പരിശോധന പേരിന് മാത്രമാണെന്നും ചെറിയ പിഴയിൽ ഒതുങ്ങുമെന്നും ലോറിക്കാർ തന്നെ പറയുന്നു.
∙ വളവുകൾ നിവർത്തിയെങ്കിലും ഇതുമായി ബന്ധപ്പെട്ട
മാനദണ്ഡങ്ങൾ പാലിച്ചില്ല. വളവുകളിൽ ഒരു വശത്തേക്ക് ചരിവ് വേണമെന്നു നിയമമുണ്ട്.
എന്നാൽ ഇത് പാലിക്കപ്പെട്ടില്ല.
∙ റോഡിന്റെ മധ്യഭാഗം അൽപം ഉയർന്ന് ഇരു വശങ്ങളിലേക്കും ചരിവ് വേണമെന്ന നിയമവും പാലിക്കപ്പെട്ടില്ല.
∙ വേഗ നിയന്ത്രണത്തിന് വിവിധ സ്ഥലങ്ങളിൽ ബോർഡുകൾ, ഹൈവേ പൊലീസിന്റെ പരിശോധന തുടങ്ങിയവ ഉണ്ട്. എന്നാലും അപകടങ്ങൾ കുറയുന്നില്ല.
ഡ്രൈവർമാർക്ക് ബോധവൽക്കരണം, പൊലീസ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന തുടങ്ങിയവ കൃത്യമായി നടക്കാറില്ല.
∙ വഴിവിളക്കുകൾ തെളിയാത്തതും അപകടത്തിനു കാരണമാകുന്നു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

