മഹീന്ദ്രയ്ക്ക് വർഷങ്ങളായി വിപണിയിൽ വലിയ സ്വീകാര്യതയുള്ള മോഡലാണ് സ്കോർപിയോ. ഈ വർഷവും വിൽപ്പനയിൽ മികച്ച പ്രകടനമാണ് വാഹനം കാഴ്ചവയ്ക്കുന്നത്.
2024 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള 10 മാസത്തെ കണക്കുകൾ പ്രകാരം, കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ മോഡലായി സ്കോർപിയോ മാറി. സ്കോർപിയോ എൻ, ക്ലാസിക് എന്നീ രണ്ട് പതിപ്പുകളിലാണ് ഈ എസ്യുവി വിൽപ്പനയ്ക്കുള്ളത്.
കഴിഞ്ഞ 10 മാസത്തിനുള്ളിൽ 1,45,487 യൂണിറ്റുകളാണ് ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്. ഇത് മഹീന്ദ്രയുടെ മൊത്തം വിപണി വിഹിതത്തിന്റെ 28.1 ശതമാനമാണ്.
മഹീന്ദ്രയുടെ ഥാർ, XUV700 തുടങ്ങിയ മോഡലുകളിലെ എഞ്ചിനുകളാണ് സ്കോർപിയോ N-നും കരുത്തേകുന്നത്. 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ പെട്രോൾ എഞ്ചിനും 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനുമാണ് വാഹനത്തിലുള്ളത്.
6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ഈ എഞ്ചിനുകൾക്കൊപ്പം ലഭ്യമാണ്. ഉയർന്ന വേരിയന്റുകളിൽ ഫോർ വീൽ ഡ്രൈവ് (4WD) സംവിധാനവും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു.
ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ വാഹനം കൂടിയാണ് സ്കോർപിയോ എൻ. പുതിയ സ്കോർപിയോ N-ന്റെ മുൻവശം ഏറെ ആകർഷകമാണ്.
ക്രോം ഫിനിഷോടുകൂടിയ പുതിയ ഗ്രില്ലിൽ മഹീന്ദ്രയുടെ പുതിയ ലോഗോ നൽകിയിരിക്കുന്നു. പുതുതായി രൂപകൽപ്പന ചെയ്ത എൽഇഡി പ്രൊജക്ടർ ഹെഡ്ലാമ്പുകൾ, പുതിയ ഫോഗ് ലാമ്പ് ഹൗസിംഗുകളോടുകൂടിയ ബമ്പർ, സി-ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, വീതിയേറിയ സെൻട്രൽ എയർ ഇൻലെറ്റ് എന്നിവ മുൻഭാഗത്തെ പ്രധാന ആകർഷണങ്ങളാണ്.
പുതുമയുള്ള ഡ്യുവൽ-ടോൺ അലോയ് വീലുകളാണ് എസ്യുവിയുടെ വശങ്ങളിലെ പ്രധാന ആകർഷണം. ക്രോം ഫിനിഷുള്ള ഡോർ ഹാൻഡിലുകൾ, വിൻഡോ ലൈൻ, കരുത്തുറ്റ റൂഫ് റെയിലുകൾ എന്നിവയും വാഹനത്തിന് പ്രീമിയം ഭംഗി നൽകുന്നു.
സൈഡ്-ഹിംഗ്ഡ് ടെയിൽഗേറ്റ്, ലംബമായി നൽകിയിട്ടുള്ള പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ, പുതുക്കിയ റിയർ ബമ്പർ എന്നിവയാണ് പിൻഭാഗത്തെ പ്രധാന സവിശേഷതകൾ. വാഹനത്തിന്റെ ഉൾവശവും ഫീച്ചറുകളാൽ സമ്പന്നമാണ്.
പുതിയ ഡിസൈനിലുള്ള ഡാഷ്ബോർഡും സെന്റർ കൺസോളും, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ലെതർ സീറ്റുകൾ എന്നിവ അകത്തളത്തിന് പ്രീമിയം അനുഭവം നൽകുന്നു. വയർലെസ് ചാർജിംഗ് പാഡ്, റൂഫിൽ ഘടിപ്പിച്ച സ്പീക്കറുകൾ, ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
സുരക്ഷയുടെ കാര്യത്തിലും സ്കോർപിയോ എൻ മുന്നിലാണ്. ഇലക്ട്രിക് സൺറൂഫ്, ആറ് എയർബാഗുകൾ, റിവേഴ്സ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, റിയർ ഡിസ്ക് ബ്രേക്കുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

