കുണ്ടറ ∙ എസ്ഐആർ എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിക്കുന്നതിലെ സംശയങ്ങൾ മാറ്റുന്നതിനും പൂരിപ്പിച്ചത് തിരികെ സ്വീകരിക്കുന്നതിനും വിവിധ കേന്ദ്രങ്ങളിൽ ഹെൽപ് ഡെസ്കുകൾ നടത്തും.
കലക്ഷൻ സെന്ററിൽ വരുന്നവർ കുടുംബാംഗങ്ങളുടെ ഉൾപ്പെടെയുള്ളവരുടെ ഇലക്ഷൻ ഐഡി കാർഡ്, ആധാർ കാർഡ് എന്നിവ കയ്യിൽ കരുതണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പേരയം വില്ലേജ് പരിധിയിലുള്ള ബൂത്തുകളിലെ എസ്ഐആർ ഫോം കലക്ഷൻ നാളെയും മറ്റന്നാളുമായി നടക്കും. ബൂത്ത് നമ്പർ 25,26,27 – സെന്റ് ജോസഫ് എച്ച്എസ് പടപ്പക്കര, 28 – എസ്ജെഎ ലൈബ്രറി, പടപ്പക്കര, 29,30 – സെന്റ് മൈക്കിൾസ് വിഎച്ച്എസ്, കുമ്പളം, 33,35,36 – എൻഎസ്എസ് എച്ച്എസ്, പേരയം, 38–സെന്റ് ആന്റണീസ് എച്ച്എസ്എസ്, കാഞ്ഞിരകോട്.
ഇളമ്പള്ളൂർ വില്ലേജ് ഓഫിസ് പരിധിയിലെ ബൂത്തുകളിൽ നിന്ന് പൂരിപ്പിച്ച എസ്ഐആർ ഫോമുകൾ ഇന്ന് മുതൽ 23 വരെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരിക്കും.
രാവിലെ 10 മുതൽ 4 വരെ കലക്ഷൻ സെന്ററുകളിൽ പൂരിപ്പിച്ച ഫോമുകൾ അതത് ബിഎൽഒമാർ സ്വീകരിക്കും.
ഇന്നും നാളെയുമായി 53, 54, 55 ബൂത്തുകൾക്ക് ഇളമ്പള്ളൂർ ത്രിവേണി വായനശാല, ബൂത്ത് 73 – കുരീപ്പള്ളി എസ്എബിടിഎം സ്കൂൾ എന്നിവിടങ്ങളിൽ കലക്ഷൻ സെന്റർ ഉണ്ടായിരിക്കും.
ഇന്ന് 74, 75 ബൂത്തുകൾക്ക് കല്ലിങ്കൽ വായനശാല, 66 ബൂത്തുകാർക്കു തൃക്കോയിക്കൽ 16-ാം നമ്പർ അങ്കണവാടി എന്നിവിടങ്ങളിൽ ഫോം സ്വീകരിക്കും.
22ന് 53, 57 ബൂത്തുകാർക്കു ഇളമ്പള്ളൂർ പഞ്ചായത്ത് ലൈബ്രറി, ബൂത്ത് 71ന് കോവിൽമുക്ക് ദേശാഭിവർധിനി വായനശാല എന്നിവിടങ്ങളിലും 57, 62 ബൂത്തുകാർക്കു 23ന് റേഡിയോമുക്ക് എസ്ആർവി സ്കൂളിലും കലക്ഷൻ സെന്റർ നടത്തും. ബൂത്ത് 70 ന് ഇന്ന് മുതൽ 24 വരെ ചിറയടി കെപിഎംഎസ് ശാഖ മന്ദിരത്തിലും ക്യാംപ് നടത്തും.
പെരിനാട് വില്ലേജിനു പരിധിയിൽ ഉള്ള ബൂത്ത് നമ്പർ 18 ലെ പൂരിപ്പിച്ച എസ്ഐആർ ഫോമുകളുടെ കലക്ഷൻ ഉളിയങ്ങാട് ഗാന്ധി ക്ലബ്ബിൽ ഇന്നും നാളെയുമായി രാവിലെ 10 മണി മുതൽ 4 വരെ സ്വീകരിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

