ചിറയിൻകീഴ് ∙ വക്കം ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് വക്കം സജീവ്. കുഞ്ചാംവിളാകം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയാണ് സജീവ്.
2006ൽ ലെനിൻ രാജേന്ദ്രന്റെ ‘രാത്രിമഴ’ സിനിമയിലെ നൃത്തസംവിധാനത്തിനാണ് സജീവിന്, രാഷ്ട്രപതി പ്രതിഭാ പാട്ടീലിൽ നിന്നു ദേശീയ പുരസ്കാരം ലഭിച്ചത്.ലെനിൻ രാജേന്ദ്രന്റെ തന്നെ ‘മകരമഞ്ഞ്’ എന്ന സിനിമയിലെ നൃത്തസംവിധാനത്തിനു സംസ്ഥാന പുരസ്കാരവും ലഭിച്ചു. പുതുശൈലികൾ ആസ്വാദർക്കു സമ്മാനിച്ചിട്ടുള്ള വക്കം സജീവ്, മധു ഗോപിനാഥ് കൂട്ടുകെട്ട് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.
കലാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ഡോക്ടറേറ്റും ഇതോടൊപ്പം വക്കം സജീവിനെ തേടിയെത്തിയിരുന്നു.
രതിനിർവേദം, ഉറുമി, രണ്ടാം യാമം തുടങ്ങി പത്തിലധികം സിനിമകളിൽ നൃത്തസംവിധാനം നിർവഹിച്ചിട്ടുണ്ട്. വക്കത്തെ സാന്ത്വനം പാലിയേറ്റീവ് കെയർ സംഘടനയിൽ സജീവാംഗമാണ്.
സമുദ്ര നൃത്തനാട്യ കലാക്ഷേത്രത്തിന്റെ ഡയറക്ടറാണ്.നിലവിലെ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ബിഷ്ണു ആണ് യുഡിഎഫ് സ്ഥാനാർഥി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

