കൊച്ചി ∙ കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’ മോഹിനിയാട്ട രൂപത്തിൽ ഹോർത്തൂസ് വേദിയിലെത്തിക്കുകയാണ് പ്രശസ്ത നർത്തകി ദീപ്തി ഓംചേരി ഭല്ല. ആശാനെ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തുന്നതിനൊപ്പം അദ്ദേഹത്തിന്റെ ഭാഷയും തത്വചിന്തകളും സാമൂഹിക ഇടപെടലുകളും വിവരിച്ചതിനു ശേഷമാകും ദീപ്തി ‘സീത’യായി അരങ്ങിലെത്തുക.
ആശാന്റെ കവിതകൾ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനുള്ള വഴിയൊരുക്കുക കൂടിയാണു ലക്ഷ്യമെന്നും ദീപ്തി പറയുന്നു. കൊച്ചി സുഭാഷ് പാർക്കിലെ ഹോർത്തൂസ് തിയറ്ററിയിൽ 30നു രാവിലെ 11 മുതലാണു പരിപാടി.
തുടർന്ന് കാണികളുമായി സംവദിക്കും.
ഡൽഹി സർവകലാശാല സംഗീതവിഭാഗം മുൻ ഡീൻ കൂടിയായ ദീപ്തി, കേരളത്തിന്റെ നാടോടി സാഹിത്യത്തിൽ നഷ്ടപ്പെട്ടുപോയ പല ഏടുകളെയും മോഹിനിയാട്ട രൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, യുനെസ്കോ അവാർഡ് തുടങ്ങി ഉൾപ്പെടെ ഒട്ടേറെ ദേശീയ, രാജ്യാന്തര ബഹുമതികളും നേടി. നാടകാചാര്യൻ ഓംചേരി എൻ.എൻ.പിള്ളയുടെയും പ്രശസ്ത സംഗീതജ്ഞ ലീല ഓംചേരിയുടെയും മകളാണ്.
കേരളത്തിലെ ലാസ്യ രചനകൾ, ചിങ്കാരക്കൂത്ത് പാട്ടുകൾ തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ അമ്മയുമായി ചേർന്നു ദീപ്തി രചിച്ചിട്ടുണ്ട്.
ഹോർത്തൂസ് ഒരാഴ്ച അരികിലെത്തി നിൽക്കെ സുഭാഷ് പാർക്കിലും രാജേന്ദ്ര മൈതാനത്തും വേദികളുടെ നിർമാണം അന്തിമഘട്ടത്തിലാണ്.പാർക്ക് പൂർണമായി വൈദ്യുതലാങ്കാരത്തിൽ ഭംഗിയാക്കുന്ന ജോലിയും സജീവമാണ്.മെട്രോ പില്ലറുകളിൽ ഹോർത്തൂസിന്റെ വരവറിയിച്ച് ഹോർഡിങ്ങുകളും ഉയർന്നു കഴിഞ്ഞു.പാർക്ക് അവന്യൂ റോഡിലെ വെയ്റ്റിങ് ഷെഡുകളും ഹോർത്തൂസ് ബ്രാൻഡിലായി.സുഭാഷ് പാർക്കിന്റെ പ്രധാന കവാടം ശുഭ്രനിറമുള്ള അരയന്നത്തിന്റെ മോഡലിലാണ് ചെയ്യുന്നത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

