∙ കലോത്സവ നഗരിയിലെ ഭക്ഷണശാല ഇന്നലെ നിയന്ത്രിച്ചത് അധ്യാപക സംഘടനയായ കെപിഎസ്ടിഎയിലെ വനിതകൾ. ഒരേപോലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയ 150 അധ്യാപികമാർ നിറഞ്ഞതോടെ ഭക്ഷണശാല കളർഫുള്ളായി.
എം.കെ.അരുണ, കെ.ദീപ, എം.പി.റഷീദ, കെ.ഷിബ, കെ.എം.ബിന്ദു, കെ.പി.ധനലക്ഷ്മി, കെ.വിജയശ്രീ എന്നിവരായിരുന്നു സംഘാടകർ.ഭക്ഷണത്തിന്റെ ചുമതല കെപിഎസ്ടിഎക്കാണ്. ജില്ലാ പ്രസിഡന്റ് യു.കെ.ബാലചന്ദ്രനാണു ഭക്ഷണകമ്മിറ്റി കൺവീനർ.
ആവേശമായി ഒപ്പന:സീറ്റ് കിട്ടാതെ കാണികൾ
∙ ഏറ്റവും കൂടുതൽ കാണികളെത്തിയ ഒപ്പന വേദിയിൽ ആവശ്യത്തിനു കസേരയില്ലാതിരുന്നതു കലോത്സവത്തിലെ കല്ലുകടിയായി. 150 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ടായിട്ടും കസേരകൾ ആവശ്യത്തിനില്ലാത്തതാണു പ്രതിസന്ധിക്കു കാരണമായത്.
കാണികളുടെ എണ്ണം ആയിരം കവിഞ്ഞതോടെ പലരും വെയിലത്തു നിന്നാണ് ഒപ്പന കണ്ടത്. കലക്ടറേറ്റ് മൈതാനത്തിനു മധ്യത്തിലുള്ള വേദിയായിരുന്നതിനാൽ കനത്ത ചൂടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

