കൊച്ചി∙ ഹോർത്തൂസ് സാഹിത്യ–സാംസ്കാരികോത്സവത്തിനു മുന്നോടിയായി മലയാള മനോരമ ഹോർത്തൂസും ബാലരമ ഡൈജസ്റ്റും ചേർന്നു നടത്തിയ സ്കൂൾ ക്വിസിന്റെ പ്രാഥമികഘട്ട മത്സരങ്ങൾക്കു സമാപനം. ജില്ലയിലെ വിവിധ മേഖലകളിലെ 5 സ്കൂളുകളിൽ നടന്ന മത്സരങ്ങളിൽ അവസാനത്തേതു ഗിരിനഗർ ഭവൻസ് സ്കൂളിൽ നടന്നു.
പ്രിൻസിപ്പൽ എൻ.ശ്രീജ്യോതി ഉദ്ഘാടനം ചെയ്തു. നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നൂറിലേറെ വിദ്യാർഥികൾ പങ്കെടുത്തു.
27ന് എറണാകുളം സുഭാഷ് പാർക്കിലെ ഹോർത്തൂസ് വേദിയിലാണു ക്വിസിന്റെ ഗ്രാൻഡ് ഫിനാലെ.
പ്രാഥമികഘട്ട മത്സരത്തിൽ വിജയിച്ച 100 വിദ്യാർഥികൾ ഫൈനലിൽ മാറ്റുരയ്ക്കും.5-7 വരെ ക്ലാസുകളിലെ കുട്ടികൾക്കായി ജൂനിയർ തലത്തിലും 8- 12 ക്ലാസിലെ വിദ്യാർഥികൾക്കായി സീനിയർ തലത്തിലുമായിരുന്നു മത്സരം.
ബാലരമ ഡൈജസ്റ്റ് സീനിയർ എഡിറ്റോറിയൽ കോഓർഡിനേറ്റർ വി.എൻ.രാംകുമാർ, അധ്യാപിക അശ്വതി വാസുദേവ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

