ഒറ്റപ്പാലം∙ ഇടത്തോട്ടു ചരിഞ്ഞാണു ശീലമെങ്കിലും ത്രികോണപ്പോരിന്റെ ചൂടും ചൂരുമാണ് ഒറ്റപ്പാലം നഗരസഭയുടെ സമീപകാല തിരഞ്ഞെടുപ്പു ചരിത്രം. സിപിഎം വിട്ടവരുടെ കൂട്ടായ്മയായ സ്വതന്ത്രമുന്നണി കളം നിറഞ്ഞ 2010 മുതൽ ആർക്കും കേവലഭൂരിപക്ഷം ലഭിക്കാത്ത ഒറ്റപ്പാലത്ത് ഇത്തവണയും ത്രികോണപ്പോരാട്ടത്തിന്റെ മൂഡാണ്.
1990ലാണ് ഒറ്റപ്പാലം പഞ്ചായത്ത് നഗരസഭയായി ഉയർത്തപ്പെട്ടത്. അക്കാലത്തെ പഞ്ചായത്ത് ഭരണസമിതി ഉപദേശക സമിതിയായി മാറി.
1995ലായിരുന്നു നഗരസഭയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്. സിപിഎമ്മിലെ കെ.എൻ.സുമ അധ്യക്ഷയായി ആദ്യ കൗൺസിൽ അധികാരമേറ്റു.
പിന്നീടു 2010 വരെ സിപിഎമ്മിനു തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
വിഭാഗീയതയെ തുടർന്നു 2010ൽ ഒരു വിഭാഗം സിപിഎം വിട്ടു രൂപീകരിച്ച സ്വതന്ത്രമുന്നണി, തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ചതോടെ ചരിത്രത്തിൽ ആദ്യമായി ചുവപ്പുകോട്ടയിൽ വിള്ളൽ വീണു. യുഡിഎഫ്–സ്വതന്ത്രമുന്നണി സഖ്യം അധികാരത്തിലെത്തി.
കോൺഗ്രസ് കൗൺസിലർമാർക്കിടയിലെ വിഭാഗീയത കളമൊരുക്കിയ അവിശ്വാസ പ്രമേയം വിജയിച്ചതോടെ 2 വർഷം തികയും മുൻപേ യുഡിഎഫ്–സ്വതന്ത്രമുന്നണി സഖ്യത്തിനു കാലിടറി.
പിന്നെ സിപിഎം പിന്തുണയോടെ കോൺഗ്രസ് വിമതരും ഇവർക്കു തിരഞ്ഞെടുപ്പു കമ്മിഷൻ അയോഗ്യത കൽപിച്ചതോടെ സിപിഎം നേരിട്ടും ഭരിച്ചു കാലാവധി പൂർത്തിയാക്കി. പിന്നീടു നടന്ന 2 തിരഞ്ഞെടുപ്പുകളിലും ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന ഒറ്റപ്പാലത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലാണു സിപിഎം ഭരണം.
കക്ഷിനില.
ആകെ വാർഡ്- 36
(2025ൽ 39). സിപിഎം – 16
യുഡിഎഫ് – 9
ബിജെപി – 9
സ്വതന്ത്രമുന്നണി – 2.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

