പനമരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ പനമരത്ത് എൽഡിഎഫ് സീറ്റിൽ മത്സരിച്ച് യുഡിഎഫ് കോട്ട തകർക്കാൻ അമ്മയും മകളും സ്ഥാനാർഥികളായി രംഗത്ത്.
സ്ഥാനാർഥികളായി രണ്ടിടങ്ങളിൽ അമ്മയും മകളും മത്സരിക്കുന്ന തിരഞ്ഞെടുപ്പ് കൗതുകമായി കണ്ട് വോട്ടർമാർ. സിപിഎം സ്ഥാനാർഥിയായി അമ്മ പഞ്ചായത്തിൽ മത്സരത്തിനിറങ്ങുമ്പോൾ അതേ പാർട്ടിയിൽ നിന്ന് ബ്ലോക്ക് പഞ്ചായത്തിലേക്കാണു മകൾ ജനവിധി തേടുന്നത്.
അഞ്ചുകുന്ന് വാറുമ്മൽകടവ് നെടുമ്പാറകുന്ന് പുഷ്പ ബാലനും മകൾ പ്രവീണയുമാണ് (23) ഒരു വീട്ടിൽ നിന്നിറങ്ങി രണ്ടിടത്തായി പോരിനിറങ്ങിയിരിക്കുന്നത്.
പഞ്ചായത്തിലെ പനമരം ഈസ്റ്റ് പതിനൊന്നാം വാർഡിലാണ് പുഷ്പ മത്സരിക്കുന്നത്. പനമരം ബ്ലോക്ക് പഞ്ചായത്തിൽ അഞ്ചുകുന്ന് ബ്ലോക്ക് ഡിവിഷനിലാണ് മകൾ പ്രവീണ ജനവിധി തേടുന്നത്.
ബ്ലോക്ക് പഞ്ചായത്തിലേക്കു മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി കൂടിയാണു പ്രവീണ.
10 വർഷത്തിലേറെയായി പൊതുപ്രവർത്തന പരിചയമുള്ളതും സിപിഎം അംഗം, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതിയിൽ എല്ലാം തന്നെ സജീവമായുള്ള പുഷ്പയും ബാലസംഘത്തിലൂടെ വളർന്ന് എസ്എഫ്ഐ ഡിവൈഎഫ്ഐ എന്നിവയിലെല്ലാം അംഗമായ പ്രവീണയും ആദ്യമായാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. നിലവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള പ്രവീണ മികച്ച ഒരു ഗായിക കൂടിയാണ്.
ജില്ലയ്ക്കകത്തും പുറത്തുമുള്ള വിവിധ ഗാനമേള ട്രൂപ്പുകളിൽ പ്രവീണ പാടുന്നുണ്ട്.
മത്സരം സ്വന്തം വാർഡിൽ അല്ലെങ്കിലും ഇവരുടെ ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ല. ശക്തമായ മത്സരം കാഴ്ചവച്ച് വാർഡും ഡിവിഷനും പിടിച്ചെടുക്കുമെന്നും അതിനായി ഒപ്പം തന്നെ പാർട്ടിയും അണികളും ഉണ്ടെന്നാണ് ഇരുവരും പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

