ലാസ് വെഗാസിലെ കാസിനോയിൽ നടന്ന സായുധ കവർച്ചയിലെ പ്രതിയെ കണ്ടെത്താൻ പൊതുജന സഹായം തേടി പോലീസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലാസ് വെഗാസ് മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്മെന്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.
ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി പണം കവർന്നയാളെ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. എആർ-സെമി ഓട്ടോമാറ്റിക് റൈഫിളുമായി കൗണ്ടറിൽ നിൽക്കുന്നയാളുടെ ദൃശ്യങ്ങൾ പങ്കുവെച്ച പോലീസ്, പ്രതിയെക്കുറിച്ച് വിവരം നൽകി സഹായിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
തോക്ക് ചൂണ്ടി കവർച്ച 2023 നവംബർ 13-ന് രാത്രി 10:30-ഓടെ റാംപാർട്ട് ബൊളിവാർഡിന്റെ 200 ബ്ലോക്കിലുള്ള കാസിനോയിലാണ് കവർച്ച നടന്നത്. വിവരമറിഞ്ഞ് മിനിറ്റുകൾക്കകം പട്രോളിംഗ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു.
ബാലിസ്റ്റിക് ഹെൽമെറ്റ്, നീല സൺഗ്ലാസ്, കറുത്ത മുഖംമൂടി എന്നിവ ധരിച്ച പ്രതി, നീലയും മഞ്ഞയും നിറത്തിലുള്ള സുരക്ഷാ ജാക്കറ്റാണ് ധരിച്ചിരുന്നത്. പാർക്കിംഗ് ഗാരേജിലൂടെയാണ് ഇയാൾ കാസിനോയ്ക്കുള്ളിൽ പ്രവേശിച്ചത്.
View this post on Instagram A post shared by LVMPD (@lvmpd) കാഷ്യറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട ശേഷം, അതേ വേഷത്തിൽ തന്നെ പ്രതി കടന്നുകളയുകയായിരുന്നു.
പോലീസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ, മോഷ്ടാവ് കൗണ്ടറിൽ നിൽക്കുമ്പോൾ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അടുത്തേക്ക് വരുന്നത് കാണാം.
ഈ സമയം ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ച എആർ-സെമി ഓട്ടോമാറ്റിക് റൈഫിൾ ഇയാൾ പുറത്തെടുക്കുന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥൻ പിന്തിരിഞ്ഞുപോകുന്നതും വ്യക്തമാണ്. പ്രതികരണം വീഡിയോ വൈറലായതോടെ സമൂഹ മാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങളാണ് ഉയർന്നത്.
മോഷ്ടാവിനെ കണ്ടയുടൻ പിന്മാറിയ സുരക്ഷാ ഉദ്യോഗസ്ഥനെ പലരും പരിഹസിച്ചപ്പോൾ, സ്വന്തം ജീവൻ പണയപ്പെടുത്താതിരുന്നത് ശരിയായ തീരുമാനമാണെന്ന് നിരവധിപേർ പിന്തുണച്ചു. അതേസമയം, ഇത്രയധികം സുരക്ഷാ സംവിധാനങ്ങളുള്ള കാസിനോയിൽ വലിയൊരു തോക്കുമായി ഒരാൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിഞ്ഞതിന് പിന്നിൽ ജീവനക്കാരുടെ സഹായമുണ്ടാകാമെന്നും ചിലർ സംശയം പ്രകടിപ്പിച്ചു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

