മറ്റത്തൂർ ∙ എൽഡിഎഫ് മറ്റത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാനാർഥികൾ പ്രകടനമായി മറ്റത്തൂർ പഞ്ചായത്തോഫിസിലെത്തി നാമനിർദേശപത്രിക സമർപ്പിച്ചു.
കെ.കെ.രാമചന്ദ്രൻ എഎൽഎ , സിപിഎം ജില്ലാ കമ്മിറ്റി അംഗം ടി.എ.രാമകൃഷ്ണൻ, സിപിഐ ഏരിയ സെക്രട്ടറി സി.യു.പ്രിയൻ, എം.ആർ.രഞ്ജിത്ത്, പി.സി.ഉമേഷ്, പി.കെ.രാജൻ, പി.എസ്.പ്രശാന്ത് എന്നിവർ നേതൃത്വം നൽകി. ആകെയുള്ള 24 സീറ്റിൽ സിപിഎം -17, സിപിഐ – 6, കേരള കോൺഗ്രസ് (എം)- ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്.
കോടശേരി ∙ പഞ്ചായത്തിൽ കോൺഗ്രസ് ഇരുപതാം വാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എം.ഒ.ജോൺസൺ അധ്യക്ഷത വഹിച്ചു. കെ.ആർ.രാധാകൃഷ്ണൻ, സുനന്ദ നാരായണൻ, കെ.കെ.സരസ്വതി, ജോസ് മണവാളൻ, എന്നിവർ പ്രസംഗിച്ചു.
കാടുകുറ്റി ∙ നിലവിൽ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ വാർഡുകളിലൊന്നിൽ സഖ്യകക്ഷികളായ സിപിഎമ്മും സിപിഐയും തമ്മിൽ പോരാട്ടം.
ഇരു കക്ഷികൾ തമ്മിലുള്ള തർക്കം തീരാതെ വന്നതോടെ രണ്ടു കൂട്ടരും സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു പ്രചാരണം ആരംഭിച്ചു. പഞ്ചായത്തിലെ വൈന്തല 17ാം വാർഡിലാണു ഇരു പാർട്ടികളും പ്രചാരണം തുടങ്ങിയത്.
പഞ്ചായത്തിൽ വാർഡ് പുനർനിർണയത്തോടെ രണ്ടു വാർഡുകൾ കൂടിയിരുന്നു.
പാർട്ടിയുടെ സംസ്ഥാന ധാരണയനുസരിച്ചു പുതിയ വാർഡുകളിൽ ഒന്നു സിപിഎമ്മിനും മറ്റൊന്നു സിപിഐക്കും നൽകണമെന്നുണ്ടെന്നു സിപിഐ നേതാക്കൾ പറയുന്നു. ഇതനുസരിച്ചു സിപിഐ പുതിയതായി ആവശ്യപ്പെട്ട
വൈന്തല വാർഡിൽ സിപിഐയുമായി ആലോചിക്കാതെ സിപിഎം ഇവിടെ സ്ഥാനാർഥിയെ നിശ്ചയിച്ച് എൽഡിഎഫ് സ്ഥാനാർഥിയെന്ന പേരിൽ പോസ്റ്റർ അടക്കം പുറത്തിറക്കി പ്രചാരണം ആരംഭിച്ചു.
ഐവി പോളിയെയാണു സിപിഎം സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. സിപിഐ ലോക്കൽ കമ്മിറ്റി അംഗവും നിലവിലെ പഞ്ചായത്ത് അംഗവുമായ ജാക്സന്റെ അമ്മയും സിഡിഎസ് ചെയർപഴ്സനുമായ ജാൻസി വർഗീസിനെയാണു സിപിഐ എൽഡിഎഫ് സ്ഥാനാർഥിയായി രംഗത്തിറക്കിയത്.
നിലവിലുള്ള പഞ്ചായത്തിൽ എൽഡിഎഫാണു ഭരിക്കുന്നത്.
ഇതിൽ സിപിഎം അംഗമായ പ്രിൻസി ഫ്രാൻസിസ് പ്രസിഡന്റും സിപിഐ അംഗം പി.സി.അയ്യപ്പൻ വൈസ് പ്രസിഡന്റുമാണ്. സിപിഎം, സിപിഐ തർക്കം പഞ്ചായത്ത് ഭരണം നഷ്ടപ്പെടുത്തുമെന്ന ആശങ്കയിലാണ് മുന്നണി നേതാക്കൾ.
സഹകരണ സംഘം തിരഞ്ഞെടുപ്പിലും സിപിഐ, സിപിഎം തർക്കം ഉടലെടുത്തിരുന്നെങ്കിലും പിന്നീടു പരിഹരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

