ചെറുവത്തൂർ∙ തീവ്ര വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ പിടികൂടി. ഇവരിൽ നിന്ന് 5 ലക്ഷം രൂപ പിഴ ഈടാക്കി.
ഫിഷറീസ് വകുപ്പ്-മറൈൻ എൻഫോഴ്സ്മെന്റ്- കോസ്റ്റൽ പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ രാത്രികാല പട്രോളിങ്ങിലാണ് ബോട്ടുകൾ പിടികൂടിയത്. കർണാടകയിൽ നിന്നുള്ള ആദി, ശ്രീ സന്നിധി എന്നീ ബോട്ടുകളുടെ ഉടമകൾക്കെതിരെയാണ് നടപടികൾക്ക് ശേഷം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ കെ.എ.
ലബീബ് പിഴ വിധിച്ചത്.
തൃക്കരിപ്പൂർ മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ എസ്. ഐശ്വര്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകൾ പിടികൂടിയത്.നിയമലംഘനം നടത്തുന്ന ബോട്ടുകൾക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എ.ജി.അനിൽകുമാർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

