നിങ്ങൾ 200 ഡോളറിന്റെ ഊണു കഴിച്ചാലും 2 ഡോളറിന്റെ ഹോട്ട് ഡോഗ് കഴിച്ചാലും ‘റിസൾട്ട്’ ഒന്നു തന്നെയല്ലേ? ലോക പ്രശസ്തമായ ‘അമേരിക്ക’ ടോയ്ലറ്റ് നിർമിച്ച ഇറ്റാലിയൻ ശിൽപി മൗറീഷ്യോ കാറ്റലന്റെ ചോദ്യം പ്രസക്തമല്ലേ? കാറ്റലൻ 18 കാരറ്റിൽ തീർത്ത, ‘അമേരിക്ക’ എന്നു വിളിപ്പേരുള്ള സ്വർണ ടോയ്ലറ്റിന് ന്യൂയോർക്കിലെ സത്തിബീ മ്യൂസിയത്തിൽ നടന്ന ലേലത്തിൽ കിട്ടിയത് 12.1 മില്യൻ ഡോളർ. ഏകദേശം 107 കോടി രൂപ.
കാറ്റലനെ കുറിച്ച് നിങ്ങൾ മുൻപും കേട്ടുകാണും.
ചുമരിൽ വെറുതേ ഒരു ടേപ്പ് ഒട്ടിച്ച വാഴപ്പഴത്തിന് ലേലംവഴി 6.2 മില്യൻ ഡോളർ (ഏകദേശം 52 കോടി രൂപ) കഴിഞ്ഞവർഷം സ്വന്തമാക്കിയ ആളാണ് കാറ്റലൻ. തമാശ കലർന്ന ‘കലാസൃഷ്ടികൾ’ ഒരുക്കി ലോക ശ്രദ്ധപിടിച്ചുപറ്റുന്ന വ്യക്തി.
എന്തുകൊണ്ട് സ്വർണ ടോയ്ലറ്റ് എന്ന ഒരു മാധ്യമത്തിന്റെ ചോദ്യത്തോടായിരുന്നു കാറ്റലന്റെ മേൽപ്പറഞ്ഞ മറുചോദ്യം.
സ്വർണ ടോയ്ലറ്റ് വെറും കാഴ്ചവസ്തുവാണെന്ന് ധരിക്കരുതേ. പൂർണമായും പ്രവർത്തനക്ഷമമാണ്.
ഈ ടോയ്ലറ്റ് നേരത്തേ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വാഗ്ദാനം ചെയ്തിരുന്നു. വൈറ്റ്ഹൗസ് ആവശ്യപ്പെട്ടത് വാൻ ഗോഗിന്റെ ഒരു ചിത്രമായിരുന്നു.
എന്നാൽ, സ്വർണ ടോയ്ലറ്റ് മതിയോ എന്ന് മ്യൂസിയം അധികൃതർ തിരികെച്ചോദിച്ചു. വൈറ്റ്ഹൗസ് പക്ഷേ, മറുപടി കൊടുത്തില്ല.
‘അമേരിക്ക’ ടോയ്ലറ്റ് 2016ൽ ന്യൂയോർക്ക് ഗൂഗൻഹെയിം മ്യൂസിയത്തിലെ പൊതു ശുചിമുറിയിൽ വച്ചപ്പോഴായിരുന്നു ആദ്യം ലോക ശ്രദ്ധനേടിയത്.
ഒരുലക്ഷത്തിലധികം പേരെ അന്ന് ഈ പൊന്നിൻ ടോയ്ലറ്റ് ആകർഷിച്ചു. നേരത്തേ 2019ൽ മറ്റൊരു സ്വർണ ടോയ്ലറ്റ് മോഷണം പോയിരുന്നു.
അതും നിർമിച്ചത് മൗറീഷ്യോ കാറ്റലൻ തന്നെ. 2 മോഷ്ടാക്കളെ പിടികൂടിയെങ്കിലും ‘തൊണ്ടിമുതൽ’ കിട്ടിയില്ല.
അവരത് ഉരുക്കി വിറ്റെന്നാണ് വിലയിരുത്തൽ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഇത് X/Pubityൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

