കോഴിക്കോട് ∙ വോട്ടർ പട്ടികയിൽ പേര് ഇല്ലാത്ത സംഭവത്തിൽ കോർപറേഷനിലെ യുഡിഎഫിന്റെ മേയർ സ്ഥാനാർഥി വി.എം.വിനു ഹൈക്കോടതിയിൽ ഹർജി നൽകി. വർഷങ്ങളായി കോഴിക്കോട് കോർപറേഷനിൽ സ്ഥിരതാമസമുള്ള ആളാണെന്നും വോട്ട് ചെയ്യാനുള്ള തന്റെ ഭരണഘടനാപരമായ അവകാശം പുനഃസ്ഥാപിച്ചു കിട്ടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
കലക്ടർക്കു നൽകിയ പരാതിയിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണു കോടതിയെ സമീപിച്ചത്.കോൺഗ്രസ് മേയർ സ്ഥാനാർഥിയായി കോഴിക്കോട് കോർപറേഷൻ കല്ലായി വാർഡിൽ പ്രഖ്യാപിച്ച ചലച്ചിത്ര സംവിധായകൻ വി.എം.വിനുവിന് കോർപറേഷൻ പരിധിയിൽ വോട്ടില്ല എന്ന കാര്യം കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്.
അപ്പോഴേക്കും പ്രചാരണം തുടങ്ങിയിരുന്നു. വോട്ട് ബോധപൂർവം സിപിഎം വെട്ടിക്കളഞ്ഞതാണെന്നാണു കോൺഗ്രസും വിനുവും ആരോപിക്കുന്നത്.വോട്ട് ഇല്ലാത്തതു ചൂണ്ടിക്കാട്ടി വിനുവും കോൺഗ്രസ് നേതൃത്വവും കലക്ടർക്കു പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കലക്ടർ കോർപറേഷൻ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസറോട് (ഇആർഒ ) റിപ്പോർട്ട് തേടുകയും ഇആർഒ കോർപറേഷനിൽ വി.എം.വിനുവിനെ ഹിയറിങ് നടത്തുകയും ചെയ്തു. കലക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്നായിരുന്നു കോൺഗ്രസ് പ്രതീക്ഷ.
എന്നാൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിരവധി അവസരങ്ങൾ നൽകിയിട്ടും അതു പരിശോധിക്കാത്തതു വോട്ടറുടെ വീഴ്ചയാണെന്നും അതിനാൽ വോട്ട് അവകാശം നൽകരുതെന്നും എൽഡിഎഫ് നേതൃത്വം കലക്ടറോട് ആവശ്യപ്പെട്ടു.
2020ൽ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്ന വ്യക്തിയുടെ പേര് 2025 ൽ അകാരണമായി വെട്ടിപ്പോയിട്ടുണ്ടെങ്കിൽ മാത്രമേ കലക്ടർക്ക് പ്രത്യേക അധികാരം ഉപയോഗപ്പെടുത്താനാകൂ. വിനുവിന്റെ പേര് 2020ലെ പട്ടികയിലും ഇല്ല.
വോട്ട് ചേർക്കരുതെന്ന് എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടതോടെയാണ് വിനു ഹൈക്കോടതിയെ സമീപിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

