ഏറ്റുമാനൂർ ∙ തെള്ളകം ജംക്ഷനിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു. തമ്മിൽ കടിപിടി കൂടി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും സ്കൂൾ വിദ്യാർഥികളെയും വഴിയാത്രക്കാരെയും തെരുവുനായ്ക്കൾ ആക്രമിക്കാൻ പാഞ്ഞടുക്കുന്നതും പതിവായി.
ഇവയെ ഭയന്ന് കാൽനടയാത്ര പോലും കഴിയുന്നില്ലെന്നും അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു.
തെള്ളകം ജംക്ഷൻ, പുഷ്പഗിരി പള്ളിക്ക് സമീപം, ഓൾഡ് എംസി റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായത്. പ്രദേശത്ത് ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്നതാണ് നായ്ക്കൾ കൂട്ടമായി ഇവിടെ എത്താൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
പുലർച്ചെയും വൈകിട്ടുമാണ് ശല്യം രൂക്ഷമാകുന്നത്.രാവിലെ പള്ളിയിലേക്ക് പോകുന്നവരെ ആക്രമിക്കാൻ നായ്ക്കൂട്ടം ഓടി അടുക്കുന്നത് നിത്യസംഭവമാണ്. കഴിഞ്ഞ ദിവസം പുലർച്ചെ പള്ളിയിലേക്ക് പോയവരെ നായ്ക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
ഭയന്നോടിയ കുട്ടികൾക്ക് പിന്നാലെ പാഞ്ഞടുത്ത തെരുവുനായ്ക്കളെ നാട്ടുകാർ ചേർന്ന് തുരത്തുകയായിരുന്നു.ഹോട്ടലുകളിൽ നിന്നും മറ്റുമുള്ള ഭക്ഷണാവശിഷ്ടങ്ങൾ പ്രദേശത്ത് തള്ളുന്നതാണ് കാരണം.
പ്രദേശത്ത് ആരോഗ്യ വകുപ്പും പൊലീസും പരിശോധന കർശനമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.ഏറ്റുമാനൂർ നഗരസഭ, കോട്ടയം നഗരസഭ, അതിരമ്പുഴ പഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അതിർത്തി പങ്കിടുന്ന പ്രദേശത്താണ് നായ്ക്കൾ നാട്ടുകാർക്ക് പേടിസ്വപ്നമായി മാറിയിരിക്കുന്നത്. പഞ്ചായത്തിലും നഗരസഭാ അധികൃതർക്കും പലതവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
ഷെൽറ്റർ സംവിധാനം ഇല്ലെന്ന് ന്യായം പറഞ്ഞാണ് അധികൃതർ ഒഴിഞ്ഞു മാറുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

