കായംകുളം ∙ കൃഷ്ണപുരം ടെക്നിക്കൽ ഹൈസ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പ്രദേശത്തുണ്ടായ അതിതീവ്ര മഴയ്ക്ക് പിന്നാലെ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു.
150 മീറ്ററോളം ദൂരത്തിൽ വരുന്ന ചുറ്റുമതിലാണ് പൂർണമായും തകർന്നത്. സംഭവം സമയം അപകടസ്ഥലത്ത് വിദ്യാർഥികളോ അധ്യാപകരോ മറ്റു ജീവനക്കാരോ ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.
മതിൽ തകർന്നുവീഴുന്ന വലിയ ശബ്ദം കേട്ട് സമീപവാസികൾ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. സ്കൂൾ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

