കൊച്ചി ∙ തൊഴിൽ മേഖലയിലും നിത്യജീവിതത്തിലും നിർമിത ബുദ്ധിയുടെ സാധ്യതകൾ ഉപയോഗിച്ച് പ്രവർത്തന ക്ഷമത വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കായി മനോരമ ഹൊറൈസൺ കൊച്ചി ആസ്ഥാനമായുള്ള നെസ്റ്റ് ഡിജിറ്റലുമായി ചേർന്ന് ഏകദിന വർക്ഷോപ് സംഘടിപ്പിക്കുന്നു.
ജനറേറ്റീവ് എഐ, പ്രോംപ്റ്റ് എൻജിനീയറിങ് എന്നിവയുടെ അടിസ്ഥാന തത്വങ്ങൾ ആശയ വിനിമയം, കോൺടെന്റ് ഡവലപ്മെന്റ്, വെബ്സൈറ്റ് നിർമാണം, ഡേറ്റ വിശകലനവും ദൃശ്യവൽകരണവും, വിദ്യാഭ്യാസം, മാർക്കറ്റിങ്, മാനവ വിഭവശേഷി, സോഫ്റ്റ്വെയർ വികസനം തുടങ്ങിയ വിവിധ തൊഴിൽ മേഖലകളിൽ എങ്ങനെ ഉപയോഗിക്കാമെന്നും നിലവിലുള്ള സംവിധാനങ്ങളെ എങ്ങനെ കൂടുതൽ കാര്യക്ഷമം ആക്കാമെന്നും വർക്ഷോപ്പിൽ ചർച്ച ചെയ്യും.
ഈ മേഖലയിലെ വിദഗ്ധർ ക്ലാസുകൾ നയിക്കും. നവംബർ 22നു കാക്കനാട് നെസ്റ്റ് ഡിജിറ്റലിന്റെ ആസ്ഥാനത്താണ് വർക്ഷോപ് നടക്കുക.
പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ക്യുആർ കോഡ് സ്കാൻ ചെയ്യുകയോ എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.
വിളിക്കേണ്ട നമ്പർ: 9048991111.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

