നടവയൽ ∙ വർഷങ്ങൾക്കുശേഷം ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് മിഴി തുറന്നു. മൂന്നു പഞ്ചായത്തുകളുടെ അതിർത്തിയായ നടവയൽ ടൗണിലെ നാൽക്കവലയിൽ 6 വർഷത്തോളമായി പ്രവർത്തനരഹിതമായി കിടന്ന ഹൈമാസ്റ്റ് ലൈറ്റ് വീണ്ടും പ്രകാശം പരത്തി തുടങ്ങി.
വർഷങ്ങൾക്ക് മുൻപ് എംപി ഫണ്ട് ഉപയോഗിച്ചു ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഏക വഴിവിളക്ക് കഴിഞ്ഞദിവസം വ്യാപാരി വ്യവസായി ഏകോപന സമിതി നടവയൽ യൂണിറ്റ്, വൈഎംസിഎ, ഹിൽക്രസ്റ്റ് ഹൗസിങ് അസോസിയേഷൻ, ആൽഫ ചാരിറ്റബിൾ ട്രസ്റ്റ്, പൂതാടി പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ നന്നാക്കിയതോടെയാണ് ടൗണിൽ വെളിച്ചമായത്.
പ്രവർത്തനരഹിതമായ ലൈറ്റുകൾ എല്ലാം തന്നെ പൂർണമായും മാറ്റി പകരം 200 വാട്സിന്റെ എൽഇഡി ലൈറ്റുകളാണ് സ്ഥാപിച്ചത്. 6 ലൈറ്റുകളാണു സ്ഥാപിച്ചതെങ്കിലും ഇതിൽ രണ്ടെണ്ണമാണ് കഴിഞ്ഞ രാത്രി പ്രകാശിച്ചത്.
മറ്റു ലൈറ്റുകളിലേക്ക് കൂടി വൈദ്യുത എത്തിച്ച് പ്രകാശിപ്പിക്കാനുള്ള നടപടി തുടരുകയാണ്. അടുത്തദിവസം തന്നെ 6 ലൈറ്റുകളും പ്രകാശിപ്പിക്കുമെന്ന് വ്യാപാരി യൂണിറ്റ് പ്രസിഡന്റ് ഷാജി സെബാസ്റ്റ്യൻ പറഞ്ഞു.
മുൻപും പലതവണ തകരാറിലായ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചതോടെ പരാതി പറഞ്ഞു മടുത്ത വ്യാപാരി വ്യവസായി ഏകോപന സമിതി നടവയൽ യൂണിറ്റിന്റെ നേതൃത്വത്തിൽ 18,000 രൂപയോളം മുടക്കി നന്നാക്കിയെങ്കിലും 3 മാസം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു.
ഇതുകൊണ്ടാണ് ഇക്കുറി ലൈറ്റുകൾ പൂർണമായും മാറ്റി എൽഇഡി ലൈറ്റുകൾ സ്ഥാപിക്കാൻ തീരുമാനമായത്. വന്യമൃഗങ്ങളുടെയും മോഷ്ടാക്കളുടെയും ശല്യമേറെയുള്ള ടൗണിൽ വെളിച്ചമില്ലാത്തത് അപകടങ്ങൾക്കും മറ്റും ഇടയാക്കിയിരുന്നു.
ഇതിനിടെ പനമരം പഞ്ചായത്ത് നാൽക്കവലയിലെ ഒരു ഭാഗത്ത് ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചെങ്കിലും ടൗൺ ഇരുട്ടിലായിരുന്നു. ഉയരവിളക്ക് തെളിഞ്ഞതോടെ ടൗണിലെ ഇരുൾ അകന്നതിന്റെ ആഹ്ലാദത്തിലാണു നാട്ടുകാരും വ്യാപാരികളും … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

