പനവല്ലി(വയനാട്) ∙ വയനാട്ടിൽ പനവല്ലി അപ്പപ്പാറ റോഡില്‍ സ്കൂട്ടര്‍ യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം. ഭിന്നശേഷിക്കാരനായ അരണപ്പാറ വാകേരി ഷിബു സഞ്ചരിച്ച സ്കൂട്ടറിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്.
ആനയെക്കണ്ട് ഓടിമാറിയതിനാലാണ് ഷിബു രക്ഷപ്പെട്ടത്. ഓടിയടുത്ത ആന ഷിബുവിന്റെ സ്കൂട്ടർ കുത്തിമറിക്കുന്നത് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്.
രാവിലെ ഷിബു ജോലി ചെയ്യുന്ന റിസോർട്ടിലേക്ക് പോകുന്ന വഴിക്കായിരുന്നു സംഭവം.
തുടര്‍ന്ന് ഷിബു വയലിനോട് ചേര്‍ന്ന ഫെന്‍സിങ്ങിന് ഉള്ളിലേക്ക് ഓടി കയറിയതിനാല്‍ ആണ് അപായം ഒഴിവായത്. വനപാലകര്‍ സ്ഥലത്തെത്തി ഷിബുവിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
പരുക്കുകള്‍ സാരമുള്ളതല്ലെന്ന് പരിശോധനയില്‍ വ്യക്തമായതിനെത്തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഷിബുവിനെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

