ഉപ്പള ∙ മുട്ടം ഗേറ്റിനടുത്ത് ദേശീയ പാതയിൽ ഞായറാഴ്ച രാത്രി ജീപ്പും കാറും ഇടിച്ചുണ്ടായ അപകടത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സമീപത്തെ പെട്രോൾ പമ്പ്, ദേശീയപാത എന്നിവിടങ്ങളിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അപകടമുണ്ടായ രീതി വ്യക്തമല്ല.
അതേസമയം, അപകടത്തിൽപെട്ട മംഗളൂരു റജിസ്ട്രേഷൻ ജീപ്പിലുണ്ടായിരുന്നവരോട് ഇന്നലെ സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ എത്തിയില്ല.
കാര്യമായ പരുക്കില്ലാത്ത 3 പേരോടു പൊലീസ് അപകടത്തെക്കുറിച്ചു തിരക്കിയെങ്കിലും. അപകടം നടന്നത് എങ്ങനെയെന്നു വ്യക്തമായി ഓർമയില്ലെന്നാണ് മൊഴി.
ഫാത്തിമത്ത് മിർസാനത്തിന്റെ (28) കബറടക്കം ഗാന്ധിനഗർ ബദ്രിയ ജുമാ മസ്ജിദിൽ നടത്തി.
ഗാന്ധിനഗർ സി.പി.ഇബ്രാഹിം-സുഹറ ദമ്പതികളുടെ മകളാണ്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് മുഹമ്മദ് ഹുസൈൻ (32) ഭർതൃസഹോദരിമാരായ സുമയിന (20), ഷെക്കിയ (15), മിർസാനത്തിന്റെ മകൻ ഷഹിം (3) എന്നിവർക്ക് പരുക്കേറ്റിരുന്നു. വീട്ടിലേക്കു വരുന്നതിനിടെ ആയിരുന്നു അപകടം.
5 പേരെയും മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാത്തിമത്ത് മിർസാനത്ത് വഴിമധ്യേ മരിച്ചു.
കബറടക്ക ചടങ്ങിലേക്ക് ആശുപത്രിയിലുള്ള നാലുപേരെയും കൊണ്ടുവന്നു. ചടങ്ങുകൾക്കുശേഷം ആശുപത്രിയിലേക്ക് തിരിച്ചുകൊണ്ടുപോയി. മുഹമ്മദ് ഹുസൈന്റെ പരുക്ക് സാരമുള്ളതാണ്.
മറ്റു 3 പേർ സുഖം പ്രാപിച്ചുവരുന്നു. വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

