കുമളി ∙ ശബരിമല തീർഥാടകരുടെ പരമ്പരാഗത കാനനപാതയായ സത്രം – പുല്ലുമേട് പാത തുറന്നു. ആദ്യ ദിനത്തിൽ ഈ കാനന പാതയിലൂടെ 788 തീർഥാടകർ മലകയറി.
ഞായറാഴ്ച രാത്രി തന്നെ സത്രത്തിൽ എത്തിയ ഭക്തർക്ക് ഇന്നലെ രാവിലെ ആറരയോടെ പൊലീസ് ടോക്കൺ നൽകി. ടോക്കൺ ലഭിച്ചവർ വനം, പൊലീസ് വകുപ്പുകളുടെ പരിശോധനകൾ പൂർത്തീകരിച്ച് കാത്തുനിന്നു.
തൊട്ടടുത്തായി ദേവസ്വം ബോർഡ് വെർച്വൽ ക്യൂ ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കാനനപാതയിൽ വന്യമൃഗ സാന്നിധ്യം ഇല്ലെന്ന സന്ദേശം എത്തിയതോടെ ഏഴരയോടെ കാനന പാതയിലേക്ക് പ്രവേശിക്കാൻ വനം വകുപ്പ് അനുമതി നൽകി. ആയുധധാരിയായ ബീറ്റ് ഫോറസ്റ്റർ ഉൾപ്പെടെയുള്ള ദ്രുതകർമ സേനാഗംങ്ങളും ഭക്തരെ അനുഗമിച്ചു.
പെരിയാർ കടുവ സങ്കേതം വെസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ എസ്. സന്ദീപ്, അഴുത റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഡി.
ബെന്നി, സത്രം ഫോസ്റ്റർ പ്രശാന്ത് എന്നിവരും തീർഥാടകരെ സ്വീകരിക്കാൻ എത്തിയിരുന്നു. വനം, പൊലീസ്, ആരോഗ്യം, ദേവസ്വം വകുപ്പുകൾ ഏകോപിച്ചാണ് കാര്യങ്ങൾ ക്രമീകരിക്കുന്നത്.
കഴിഞ്ഞ വർഷം ആദ്യ ദിനത്തിൽ 412 തീർഥാടകരാണ് സത്രം പാതയിലൂടെ കടന്നുപോയത്.
സത്രത്തിൽ നിന്ന് 12 കിലോമീറ്ററാണ് സന്നിധാനത്തേയ്ക്ക് ഉള്ളത്. സത്രത്തിൽ നിന്ന് 6 കിലോമീറ്റർ സഞ്ചരിച്ച് പുല്ലുമേട്ടിൽ എത്തിച്ച് വിശ്രമിച്ച ശേഷം അവിടെ നിന്ന് 6 കിലോമീറ്റർ കൂടി യാത്ര ചെയ്താൽ സന്നിധാനമായി. ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഇതുവഴി പ്രവേശനം അനുവദിക്കുക.
മടക്കയാത്രയിൽ സന്നിധാനത്ത് നിന്ന് ഉച്ചയ്ക്ക് 2 വരെ ഈ വഴി പ്രവേശനം അനുവദിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

