ബത്തേരി ∙ വയനാടൻ ചെട്ടി സമുദായം നൂറ്റാണ്ടുകളായി കൊണ്ടാടി വരുന്ന വൃശ്ചിക സംക്രമദിനാഘോഷത്തിൽ ഇത്തവണയും ആയിരങ്ങൾ പങ്കെടുത്തു. ഘോഷയാത്രയും തനതു കലാരൂപങ്ങളും സദ്യവട്ടങ്ങളുമായി ഒരു പകൽ നീണ്ട
ആഘോഷം മാരിയമ്മൻ, മഹാഗണപതി ക്ഷേത്രമുറ്റങ്ങളെ ഉത്സവലഹരിയിലാക്കി. കഴിഞ്ഞ നാലു നൂറ്റാണ്ടായി വയനാടൻ ചെട്ടി സമുദായം തുലാം 30ന് ബത്തേരിയിൽ വൃശ്ചിക സംക്രമം കൊണ്ടാടുന്നു.
തമിഴ്നാട്ടിൽ നിന്നും വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സമുദായാംഗങ്ങൾ രാവിലെ മുതൽ തന്നെ ആഘോഷങ്ങളിൽ പങ്കാളികളായിരുന്നു.
കർഷക ജനതയായ വയനാടൻ ചെട്ടിമാരുടെ വിളവെടുപ്പുത്സവം കൂടിയാണ് വൃശ്ചിക സംക്രമം. തങ്ങളുടെ കൃഷിയിടങ്ങളിൽ നിന്ന് വിളവെടുത്ത കാർഷികോൽപന്നങ്ങൾ ക്ഷേത്രസന്നിധിയിൽ കാണിക്കയായി സമർപ്പിക്കുന്നതും ആഘോഷത്തിന്റെ പ്രധാന ചടങ്ങാണ്.
സമുദായ സ്ഥാനീയ പദം അലങ്കരിക്കുന്ന കൊളപ്പള്ളി ചെട്ടി, ചീരാൽ ചെട്ടി, ചെതലയം ചെട്ടി, തോമാട്ടു ചെട്ടി, പെരുവക്കോടു ചെട്ടി എന്നീ ഐവർ ചെട്ടിമാരുടെ നേതൃത്വത്തിലായിരുന്നു ആഘോഷം.
പുലർച്ചെ മുതൽ ബത്തേരിയിലേക്കെത്തിത്തുടങ്ങിയ സമുദായാംഗങ്ങൾ മാരിയമ്മൻ മാരിയമ്മൻ ക്ഷേത്രാങ്കണത്തിൽ സംഗമിച്ച് നൂറു കണക്കിന് വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിരയോടെയായിരുന്നു തുടക്കം.
സാംസ്കാരിക സമ്മേളനം ഐ.സി.ബാലകൃഷ്ണൻ എംഎൽഎയും ഘോഷയാത്ര ഗൂഡല്ലൂർ എംഎൽഎ പൊൻജയശീലനും ഉദ്ഘാടനം ചെയ്തു. നഗരം ചുറ്റിയെത്തിയ ഘോഷയാത്ര ബത്തേരി ഗണപതി ക്ഷേത്രാങ്കണത്തിൽ സമാപിച്ചു.
തുടർന്ന് അന്നദാനം നടന്നു. കോൽക്കളി, വട്ടക്കളി, കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറി.
പ്രാർഥനാ ചടങ്ങുകളോടെ വൈകിട്ട് വൃശ്ചികസംക്രമ ഉത്സവം സമാപിച്ചു.
സാംസ്കാരിക സമ്മേളനത്തിൽ വയനാടൻ ചെട്ടി സർവീസ് സൊസൈറ്റി പ്രസിഡന്റ് ശ്രീധരൻ അമ്പലക്കുണ്ട് അധ്യക്ഷത വഹിച്ചു.
നഗരസഭ അധ്യക്ഷൻ ടി.കെ. രമേഷ്, ഗണപതി ക്ഷേത്രസമിതി പ്രസിഡന്റ് കെ.ജി.
ഗോപാലപിള്ള, വയനാടൻ ചെട്ടി സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി സതീഷ് ഗോവിന്ദൻ, ആഘോഷ കമ്മിറ്റി കൺവീനർമാരായ ഗംഗാധരൻ ആതാർ, വിജയൻ ചെറുകുന്ന്, തമിഴ്നാട് സമിതി പ്രസിഡന്റ് വേണു മണൽവയൽ, കേരള സമിതി പ്രസിഡന്റ് ധർമരാജൻ അമരമ്പത്ത്, കേരള സമിതി വനിതാ വേദി പ്രസിഡന്റ് സുശീല വരിക്കേരി, തമിഴ്നാട് വനിതാ വേദി പ്രസിഡന്റ് യശോദ തൃക്കൈപ്പറ്റ തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

