കാക്കനാട്∙ ജോലി ഭാരം താങ്ങാനാകുന്നില്ലെന്നും എസ്ഐആർ നടപടി നീട്ടി വയ്ക്കണമെന്നും ആവശ്യപ്പെട്ടു ബൂത്ത് ലെവൽ ഓഫിസർമാർ (ബിഎൽഒ) കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ബിഎൽഒമാർക്ക് പിന്തുണയുമായി മറ്റു സർക്കാർ ജീവനക്കാരും സമരത്തിൽ പങ്കെടുത്തു. ജോലി ഭാരവും സമ്മർദവും മൂലം പയ്യന്നൂരിൽ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തെ തുടർന്നാണ് ബിഎൽഒമാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമര സമിതിയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കലക്ടറേറ്റ് അങ്കണത്തിലെ പ്രതിഷേധ യോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഡി.ബിനിൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എ.അനീഷ് അധ്യക്ഷത വഹിച്ചു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ.സുനിൽകുമാർ, വിവിധ സർവീസ് സംഘടന നേതാക്കളായ ഏലിയാസ് മാത്യു, ഡി.പി.ഡിപിൻ, ഡാൽമിയ തങ്കപ്പൻ, കെ.എ.അൻവർ, കെ.എസ്.ഷാനിൽ, ബിന്ദു രാജൻ, ഹുസൈൻ പതുവന, പി.എ.രാജീവ്, കെ.കെ.ശ്രീജേഷ്, സി.അജിത് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിഷേധവുമായി എൻജിഒ അസോസിയേഷൻ
കാക്കനാട്∙എസ്ഐആർ നടപടികളുമായി ബന്ധപ്പെട്ട
മാനസിക സമ്മർദം മൂലം ബിഎൽഒ ആത്മഹത്യ ചെയ്യേണ്ടി വന്നതിൽ പ്രതിഷേധിച്ച് എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ കലക്ടറുടെ ചേംബറിനു മുൻപിൽ ഉപരോധം നടത്തി. സംസ്ഥാന സെക്രട്ടറി ടി.വി.ജോമോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.എ.എബി അധ്യക്ഷത വഹിച്ചു. സെറ്റോ ജില്ലാ ചെയർമാൻ എം.വി.അജിത്കുമാർ, ബേസിൽ ജോസഫ്, ജെ.പ്രശാന്ത്, വൈ.ജോൺകുമാർ, എച്ച്,വിനീത്, ബെക്കി ജോർജ്, മോഹൻദാസ്, എ.എൻ.സനന്ത്, സജയ് കെ.ഗണേഷ്, റിന്റ മിൽട്ടൻ, സോളിൻ പോൾ, സച്ചിൻകുമാർ, ഐ.ടി.ജിജി, ശശികല തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

